നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters| സർപ്രൈസ് നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്; ആറാം വിദേശ താരം ക്രൊയേഷ്യയിൽ നിന്നെന്ന് സൂചന

  Kerala Blasters| സർപ്രൈസ് നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്; ആറാം വിദേശ താരം ക്രൊയേഷ്യയിൽ നിന്നെന്ന് സൂചന

  ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചിനെ ടീമിലെത്തിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് എന്നാണ് ഫുട്ബോൾ വെബ്സൈറ്റായ ഐ എഫ് ടി ഡബ്ല്യു സി റിപ്പോർട്ട് ചെയ്യുന്നത്.

  Marko Leskovic (Image : IFTWC, Twitter)

  Marko Leskovic (Image : IFTWC, Twitter)

  • Share this:
   ഐ എസ് എൽ പുതിയ സീസണിലേക്ക് മികച്ച മുന്നൊരുക്കങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിലേക്ക് പുത്തൻ നിരയുമായി അണിനിരക്കുന്ന ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് പുതിയ ഒരു താരം കൂടിയെത്തുന്നു. ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ചാണ് ബ്ലാസ്റ്റേഴ്‌സുമായി കരാറിലേർപ്പെട്ടതായുള്ള സൂചനകൾ പുറത്തുവരുന്നത്. ലെസ്‌കോവിച്ചിനെ ടീമിലെത്തിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് എന്നാണ് ഫുട്ബോൾ വെബ്സൈറ്റായ ഐ എഫ് ടി ഡബ്ല്യു സി റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ നിബന്ധനകൾ കേരള ബ്ലാസ്റ്റേഴ്സ് അംഗീകരിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

   എന്നാൽ താരത്തെ ടീമിലെടുക്കുന്നതുമായുള്ള ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഇതുവരെ വന്നിട്ടില്ല.


   ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ലീഗിൽ 150 മത്സരങ്ങൾ കളിച്ച് പരിചയസമ്പത്തുള്ള ലെസ്കോവിച്ച് യുവേഫ യൂറോപ്പ ലീഗിലും കളിച്ചിട്ടുണ്ട്. 2016ൽ ക്രൊയേഷ്യയിലെ പ്രമുഖ ക്ലബ്ബായ ഡൈനാമോ ‌സാഗ്രബുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ച താരം കഴിഞ്ഞ സീസണിൽ വായ്പാടിസ്ഥാനത്തിൽ എൻ കെ ലോക്കോമോട്ടീവക്കായാണ് കളിച്ചത്. ഈ വർഷം ജൂലൈയോടെ ഡൈനാമോ സാഗ്രബുമായുള്ള അഞ്ച് വർഷ കരാർ അവസാനിച്ച ഈ സെന്റർ ബാക്ക് താരം ഇപ്പോൾ ഫ്രീ ഏജന്റായാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.

   Also read- ISL Kerala Blasters| കേരള ബ്ലാസ്റ്റേഴ്സിന് ലക്ഷ്യം കിരീടം; പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരക്രമം അറിയാം

   സെന്റർ ബാക്കാണ് താരത്തിന്റെ സ്വാഭാവിക പൊസിഷനെങ്കിലും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിപ്പിക്കാൻ കഴിയുന്ന താരമാണ് ലെസ്കോവിച്ച്. 2014ൽ അർജന്റീന ക്കെതിരെ കളിച്ചു കൊണ്ട് അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച താരം 2017 ൽ എസ്റ്റോണിയക്കെതിരെയാണ് അവസാനമായി ക്രൊയേഷ്യൻ ജേഴ്സിയണിഞ്ഞത്‌.

   അവസാന വിദേശതാരത്തെ കണ്ടെത്തുന്നതിനായി കേരള ബ്ലാസ്റ്റേഴ്സ് ഒട്ടനവധി താരങ്ങളെ തേടിയിരുന്നു. അര്‍ജന്റൈൻ പ്രതിരോധ താരമായ മൗറോ ഡോസ് സാന്റോസ് അടക്കമുള്ള താരങ്ങള്‍ ടീമിലേക്ക് വരാന്‍ സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ ലെസ്‌കോവിച്ചിന്റെ ബഹുമുഖപ്രതിഭയും പരിചയസമ്പത്തും അദ്ദേഹത്തിന് ടീമിലേക്കുള്ള വഴി തുറക്കുകയായിരുന്നു.

   ലാലിഗയിൽ കളിച്ച അൽവാരോ വാസ്ക്വസ്, കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി കളിച്ച ബോസ്‌നിയൻ താരം എനെസ് സിപോവിച്ച്, ഉറുഗ്വായ് താരം അഡ്രിയാൻ ലൂണ, അർജന്റീന താരമായ പെരേര ഡയസ്, ഭൂട്ടാനീസ് റൊണാൾഡോ എന്നറിയപ്പെടുന്ന ചെഞ്ചോ ഗ്യെല്‍ഷന്‍ എന്നിവരാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിൽ അണിനിരക്കുന്ന മറ്റ് വിദേശ താരങ്ങൾ.

   ഐ എസ് എൽ പുതിയ സീസണിലെ മത്സരക്രമം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തുടർച്ചയായ മൂന്നാം സീസണിലും ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തോടെയാണ് പുതിയ സീസൺ തുടങ്ങുന്നത്. നവംബർ 19ന് കേരള ബ്ലാസ്റ്റേഴ്സും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ എടികെ മോഹൻ ബഗാനും തമ്മിലുള്ള മത്സരമാണ് സീസണിലെ ഉദ്‌ഘാടന മത്സരം.
   Published by:Naveen
   First published: