നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters| ഡ്യുറണ്ട് കപ്പ് നേടാനൊരുക്കം കൂട്ടി ബ്ലാസ്റ്റേഴ്‌സ്; ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

  Kerala Blasters| ഡ്യുറണ്ട് കപ്പ് നേടാനൊരുക്കം കൂട്ടി ബ്ലാസ്റ്റേഴ്‌സ്; ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

  നാല് വിദേശ താരങ്ങൾ ഉൾപ്പെടെ 29 അംഗ ടീമുമായാണ് കൊൽക്കത്തയിൽ നടക്കുന്ന ഡ്യുറണ്ട് കപ്പിനായി ബ്ലാസ്റ്റേഴ്‌സ് യാത്ര തിരിക്കുക.

  News18 Malayalam

  News18 Malayalam

  • Share this:
   സെപ്റ്റംബർ അഞ്ചിന് ആരംഭിക്കുന്ന ഡ്യൂറണ്ട് കപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും പുരാതന ടൂർണമെന്റുകളിൽ ഒന്നായ ഡ്യുറണ്ട് കപ്പിൽ ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് മത്സരിക്കാൻ ഇറങ്ങുന്നത്. ഇത്തവണത്തെ ടൂർണമെന്റിൽ ഐ എസ് എല്ലിൽ നിന്നും ഐ ലീഗിൽ നിന്നുമുള്ള 16 ടീമുകളാണ് മത്സരിക്കാൻ ഇറങ്ങുന്നത്. നാല് ഗ്രൂപ്പുകളിലായാണ് ഇവരെ തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിൽ നിന്നും ബ്ലാസ്റ്റേഴ്സിന് പുറമെ ഗോകുലം കേരളവും ടൂർണമെന്റിൽ മത്സരിക്കുന്നുണ്ട്. ഗ്രൂപ്പ് ഡിയിൽ ഉൾപ്പെട്ട അവരാണ് നിലവിലെ ചാമ്പ്യന്മാർ.

   കഴിഞ്ഞ ഐ എസ് എല്ലിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഈ സീസണിൽ അത് തിരുത്തിക്കുറിക്കാൻ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ്, ഡ്യുറണ്ട് കപ്പ് ഐ എസ് എല്ലിന് മുൻപുള്ള മികച്ച മുന്നൊരുക്കമായാണ് കാണുന്നത്. അതിനാൽ തന്നെ മുൻനിര താരങ്ങൾ അടങ്ങുന്ന ടീം തന്നെയാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് വിദേശ താരങ്ങൾ ഉൾപ്പെടെ 29 അംഗ ടീമുമായാണ് കൊൽക്കത്തയിൽ നടക്കുന്ന ഡ്യുറണ്ട് കപ്പിനായി ബ്ലാസ്റ്റേഴ്‌സ് യാത്ര തിരിക്കുക. ടൂർണമെന്റിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്സിന്റെത്.


   അഡ്രിയാൻ ലൂണ, സിപോവിച്ച്, ചെഞ്ചോ, ജോര്‍ഗെ പെരേര ഡയസ് എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന നാല് വിദേശ താരങ്ങൾ. രാഹുല്‍, സഹല്‍, ജീക്സണ്‍, ജെസ്സല്‍, ആല്‍ബിനോ, ഹക്കു, ഖാബ്ര, പ്രശാന്ത്, ഗിവ്സണ്‍ തുടങ്ങിയവരോടൊപ്പം റിസേര്‍വ്സ് ടീമിനായി തിളങ്ങിയ യുവതാരങ്ങളും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവാൻ വുകോമാനോവിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ.

   സെപ്റ്റംബര്‍ 11നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരം. ബെംഗളൂരു എഫ് സി, ഡെല്‍ഹി എഫ് സി, ഇന്ത്യന്‍ നേവി എന്നിവയാണ് ഗ്രൂപ്പ് സിയിൽ ബ്ലാസ്റ്റേഴ്സിന് പുറമെയുള്ള ടീമുകൾ. ടൂർണമെന്റിനായി കൊൽക്കത്തയിലേക്ക് തിരിക്കും മുൻപ് ഒരു സന്നാഹ മത്സരം കൂടി ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നുണ്ടാകും.

   1888 ല്‍ തുടങ്ങിയ ഇന്ത്യന്‍ ആര്‍മി സംരംഭമായ ഈ ടൂര്‍ണമെന്റിന്, ഡ്യുറണ്ട് ഫുട്ബോള്‍ ടൂര്‍ണമെന്റ് സൊസൈറ്റി (ഡി എഫ് ടി എഫ് ) ആണ് ആതിഥേയത്വം വഹിക്കുന്നത്. ഏറ്റവും പ്രശസ്തമായ ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായതിനാല്‍, പ്രസിഡന്റ്സ് കപ്പ്, ഡ്യുറണ്ട് കപ്പ്, സിംല ട്രോഫി എന്നിങ്ങനെ മൂന്ന് വിശിഷ്ടമായ ട്രോഫികളാണ് ഡ്യുറണ്ട് കപ്പ് ചാമ്പ്യന്‍മാര്‍ക്ക് ലഭിക്കുക. കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രിരംഗന്‍ (വിവൈബികെ), മോഹന്‍ ബഗാന്‍ ക്ലബ് ഗ്രൗണ്ട്, കല്യാണി മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ട് എന്നീ വേദികളാണ് ജനപ്രിയ ടൂര്‍ണമെന്റിനായി കണ്ടെത്തിയിരിക്കുന്നത്. സെപ്റ്റംബർ അഞ്ചിന് തുടങ്ങുന്ന ടൂർണമെന്റിൽ ഒക്ടോബർ മൂന്നിനാണ് ഫൈനൽ.
   Published by:Naveen
   First published: