നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മോഹന്‍ ബഗാനെ ചാമ്പ്യന്‍മാരാക്കിയ കിബു വികുനയെത്തുന്നു; പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ

  മോഹന്‍ ബഗാനെ ചാമ്പ്യന്‍മാരാക്കിയ കിബു വികുനയെത്തുന്നു; പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ

  കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഷറ്റോരിയെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയത്

  kibu vicuna

  kibu vicuna

  • Share this:
   കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇനി പുതിയ കോച്ച്. മുന്‍ കോച്ച് ഈല്‍കോ ഷറ്റോരിയെ പുറത്താക്കി പകരം സ്പാനിഷ് കോച്ച് കിബു വികൂനയെയാണ് ബ്ലാസ്‌റ്റേഴ്‌സ് നിയമിച്ചത്. നിലവില്‍ മോഹന്‍ ബഗാന്റെ കോച്ചാണ് വികൂന. ബഗാനെ ഈ സീസണിലെ ഐ ലീഗ് കിരീടത്തിലേക്ക് നയിച്ചത് വികൂനയുടെ തന്ത്രങ്ങളായിരുന്നു.

   കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഷറ്റോരിയെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയത്. കഴിഞ്ഞ സീസണിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്ന് ഷട്ടോരി ബ്ലാസ്റ്റേഴ്സിലെത്തിയത്. ഏറെ പ്രതീക്ഷകളോടെയായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലെ കോച്ചിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. എന്നാല്‍ 18 മല്‍സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത് നാലില്‍ മാത്രം.
   You may also like:COVID 19| ബഹ്​റൈനിലും ജുമുഅ നിര്‍ത്തിവെക്കുന്നു; ന​മ​സ്കാ​രം വീ​ട്ടി​ല്‍ നി​ര്‍വ​ഹി​ക്കാൻ ആ​ഹ്വാ​നം [NEWS]COVID 19 | കണ്ണൂരിൽ നിന്നൊരു ശുഭവാർത്ത; കോവിഡ് ബാധിച്ച ആളുടെ നാലാമത്തെ പരിശോധനാഫലവും നെഗറ്റീവ് [NEWS]COVID 19 | ഒമാനിൽ കണ്ണൂരിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ് [NEWS]

   സൂപ്പര്‍ ലീഗില്‍ മുന്നേറാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാ ടീമുകളുടെയും പേടിസ്വപ്‌നമാവാന്‍ ബ്ലാസ്റ്റേഴ്‌സിനായി എന്നാണ് വിലയിരുത്തൽ. മുന്‍നിര ക്ലബ്ബുകള്‍ക്കെതിരേ ജയം നേടാനായതും ഷറ്റോരിക്ക് കീഴില്‍ പരിശീലിച്ചതിന്റെ മിടുക്കായിരുന്നു. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഒമ്പത് കോച്ചുമാരാണ് ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചത്.
   First published:
   )}