• HOME
  • »
  • NEWS
  • »
  • sports
  • »
  • ISL Final |ആശാന്റെ ക്ഷണം സ്വീകരിച്ചു; ഫറ്റോര്‍ദയിൽ മഞ്ഞക്കടൽ

ISL Final |ആശാന്റെ ക്ഷണം സ്വീകരിച്ചു; ഫറ്റോര്‍ദയിൽ മഞ്ഞക്കടൽ

ആശാന്റെ ക്ഷണം സ്വീകരിച്ചു, ഫറ്റോര്‍ദയിൽ മഞ്ഞക്കടൽ

image: twitter

image: twitter

  • Share this:
    ആശാന്റെ ക്ഷണം സ്വീകരിച്ച് കേരളം മുഴുവൻ ഇന്ന് ഗോവയിലെ ഫറ്റോര്‍ദയിലാണ്. "കേറിവാടാ മക്കളേ" എന്നായിരുന്നു ഫൈനലിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters FC) പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് (Ivan Vukomanović)വീഡിയോയിലൂടെ ആരാധകരെ ക്ഷണിച്ചത്. ക്ഷണം അക്ഷരംപ്രതി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ.


    ഹൈദരാബാദിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ കാണാൻ ഒഴുകിയെത്തിയ ആരാധകരെ നേരില്‍ക്കണ്ട് നന്ദിയറിയിച്ചിരിക്കുകയാണ് ഇവാന്‍ വുകോമനോവിച്ച്.

    Also Read-ലൂണ ആദ്യ ഇലവനില്‍; സഹല്‍ ഇല്ല; മഞ്ഞക്കടലായി ഫറ്റോര്‍ദ

    ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. ബ്ലാസ്റ്റേഴ്സിന്റെര മൂന്നാം ഫൈനലാണിത്. ആദ്യ ഫൈനലിൽ തന്നെ കപ്പ് നേടുക എന്ന ലക്ഷ്യത്തിലാണ് ഹൈദരാബാദ്.


    ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ആരാധകവൃന്ദമെന്ന് അറിയപ്പെടുന്ന ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട കലാശപ്പോരാട്ടത്തില്‍ ഫറ്റോര്‍ദയെ മഞ്ഞക്കടലാക്കിയിരിക്കുകയാണ്.


    ബ്ലാസ്റ്റേഴ്‌സ് ടീം: പ്രഭ്‌സുഖന്‍ ഗില്‍, സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജ്യോത് ഖബ്ര, ജീക്സണ്‍ സിങ്, പുടിയ, അഡ്രിയന്‍ ലൂണ, യോര്‍ഗെ ഡയസ്, അല്‍വാരോ വാസ്‌ക്വസ്, രാഹുല്‍ കെ.പി.
    Published by:Naseeba TC
    First published: