• HOME
 • »
 • NEWS
 • »
 • sports
 • »
 • Kerala Blasters| ഇത്തവണ കപ്പടിച്ച് കലിപ്പടക്കുമോ? പുതിയ ഐഎസ്എൽ സീസണിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്

Kerala Blasters| ഇത്തവണ കപ്പടിച്ച് കലിപ്പടക്കുമോ? പുതിയ ഐഎസ്എൽ സീസണിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്

മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ പരിശീലിക്കുന്ന ടീം,  നവംബര്‍ 19ന് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ എ ടി കെ മോഹന്‍ ബഗാനുമായി നടക്കുന്ന ഉദ്ഘാടന മത്സരത്തിനായുള്ള തയാറെടുപ്പിലാണ്.

Kerala Blasters

Kerala Blasters

 • Share this:
  കൊച്ചി:  2021-22 ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള (Hero ISL) തങ്ങളുടെ ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി (Kerala Blasters FC). മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ പരിശീലിക്കുന്ന ടീം,  നവംബര്‍ 19ന് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ എ ടി കെ മോഹന്‍ ബഗാനുമായി നടക്കുന്ന ഉദ്ഘാടന മത്സരത്തിനായുള്ള തയാറെടുപ്പിലാണ്.

  ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിനായി മികച്ച മുന്നൊരുക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഒരുപിടി മികച്ച വിദേശ താരങ്ങളെ ടീമിലേക്ക് എത്തിച്ചതിനൊപ്പം, നിരവധി താരങ്ങളുമായുള്ള ദീര്‍ഘകാല കരാര്‍ വിപുലീകരണം, ടീമിന്റെ പ്രധാന താരനിരയെ കോട്ടമില്ലാതെ നിലനിര്‍ത്താന്‍ ക്ലബ്ബിനെ സഹായിക്കും. കഴിഞ്ഞ സീസണിലെ 16 താരങ്ങള്‍ ഇത്തവണയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

  'ഒരു ക്ലബ് എന്ന നിലയില്‍, ഞങ്ങളുടെ പ്രധാന താരങ്ങളെ ദൈര്‍ഘ്യമേറിയ കരാറുകളിലേക്ക് ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. നിലവിലും വരും വര്‍ഷങ്ങളിലും, സ്ഥിരതയും ഒരു ടീം കെട്ടിപ്പടുക്കാനുള്ള പ്ലാറ്റ്‌ഫോമും ഇത് നല്‍കും.' - കേരള ബ്ലാസ്‌റ്റേ്‌ഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

  Also read- 1973 സന്തോഷ് ട്രോഫി കേരള ടീമിന് ആദരമർപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്; ഐഎസ്‌എല്ലിനുളള ആദ്യ ജഴ്‌സി കിറ്റ് പുറത്തിറക്കി

  'വിജയം കൊതിക്കുന്ന താരങ്ങളുള്ള ഒരു യുവ ടീമാണ് ഞങ്ങള്‍ക്കുള്ളത്. ടീമിന് സുപ്രധാനമായ അനുഭവപരിചയവും നേതൃത്വവും കൊണ്ടുവരുന്ന ആഭ്യന്തര, വിദേശ താരങ്ങളെയും ഞങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഈ സീസണില്‍ അവര്‍ എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും പ്രകടനം നടത്തുകയും ചെയ്യുമെന്നത് കാണുന്നത് ആവേശകരമായിരിക്കും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  ജീക്‌സണ്‍ സിങ്, പ്രബ്‌സുഖന്‍ ഗില്‍, സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം റൂയ്‌വ, ഗിവ്‌സണ്‍ സിങ്, സച്ചിന്‍ സുരേഷ്, മുഹീത് ഖാന്‍ എന്നിവരിലൂടെ നിര്‍ബന്ധിത ഡവലപ്‌മെന്റ് പ്ലയേഴ്‌സ് മാനദണ്ഡം ബ്ലാസ്റ്റേഴ്‌സ് നിറവേറ്റി. സഹല്‍ അബ്ദുൾ സമദ്, ആയുഷ് അധികാരി, മുഹീത് ഷബീര്‍ തുടങ്ങി നിരവധി താരങ്ങളെ പിന്തുടര്‍ന്ന് സീനിയര്‍ ടീം പ്രമോഷന്‍ നേടിയ അക്കാദമി താരങ്ങളായ ബിജോയ് വി, സച്ചിന്‍ സുരേഷ് എന്നിവര്‍ ഗോവയിലും അവരുടെ മുന്നേറ്റം തുടരാനാണ് ശ്രമിക്കുക.

  Also read- Kerala Blasters| കറുപ്പണിഞ്ഞ് ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാർ; പുതിയ എവേ ജേഴ്സിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

  ഐഎസ്എല്‍ പുതിയ സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ്:

  ഗോള്‍കീപ്പര്‍മാര്‍: അല്‍ബിനോ ഗോമസ്, പ്രഭ്‌സുഖന്‍ സിങ് ഗില്‍, മുഹീത് ഷബീര്‍, സച്ചിന്‍ സുരേഷ്.

  പ്രതിരോധനിര: സന്ദീപ് സിങ്, നിഷു കുമാര്‍, അബ്ദുള്‍ ഹക്കു, ഹോര്‍മിപം റുയ്‌വ, ബിജോയ് വി, എനെസ് സിപോവിച്ച്, മാര്‍ക്കോ ലെസ്‌കോവിച്ച്, ദെനെചന്ദ്ര മെയ്റ്റി, സഞ്ജീവ് സ്റ്റാലിന്‍, ജെസ്സെല്‍ കര്‍നെയ്‌റോ.

  മധ്യനിര: ജീക്‌സണ്‍ സിങ്, ഹര്‍മന്‍ജോത് ഖബ്ര, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, ലാല്‍തതംഗ ഖൗള്‍ഹിങ്, പ്രശാന്ത് കെ, വിന്‍സി ബരേറ്റോ, സഹല്‍ അബ്ദുള്‍ സമദ്, സെയ്ത്യാസെന്‍ സിങ്, രാഹുല്‍ കെ പി, അഡ്രിയാന്‍ ലൂണ.

  മുന്നേറ്റനിര: ചെഞ്ചോ ഗെൽഷ്യൻ, ജോര്‍ജ് പെരേര ഡയസ്, അല്‍വാരോ വാസ്‌ക്വസ്.

  Also read- ISL |കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണിനുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ചു
  Published by:Naveen
  First published: