നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ISL |കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണിനുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ചു

  ISL |കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണിനുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ചു

  പൂര്‍വകാലം, വര്‍ത്തമാനം, ഭാവി എന്ന പ്രമേയം പിന്തുടരാനാണ് ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഉദ്ദേശിക്കുന്നത്.

  News18

  News18

  • Share this:
  കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ISL) സീസണിനായുള്ള മൂന്നാമത്തെ കിറ്റ് അവതരിപ്പിച്ചു. പൂര്‍വകാലം, വര്‍ത്തമാനം, ഭാവി എന്ന പ്രമേയം പിന്തുടരാനാണ് ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഉദ്ദേശിക്കുന്നത്. ഹോം കിറ്റ് 1973ലെ സന്തോഷ് ട്രോഫി കേരള ടീമിന്റെ വിജയത്തിനുള്ള ആദരവായപ്പോള്‍, ക്ലബ്ബിനായി ആര്‍പ്പുവിളിക്കുന്ന, ആവേശഭരിതരായ ക്ലബ്ബിന്റെ ആരാധകര്‍ക്കുള്ള സമര്‍പ്പണമായിരുന്നു എവേ കിറ്റ്. കേരളത്തിലെ യുവാക്കളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ചിത്രീകരിക്കുന്നതാണ് മൂന്നാമത്തെ കിറ്റ്.

  ഒരു ബ്ലാങ്ക് ക്യാന്‍വാസിന്റെ പ്രതീകമാണ് പുതുതായി പുറത്തിറക്കിയ സമ്പൂര്‍ണ വെള്ളനിറത്തിലുള്ള ജേഴ്‌സി. ആരായാലും എന്തുതന്നെയായാലും ഒരാള്‍ ആവാന്‍ ആഗ്രഹിക്കുന്ന അനന്തമായ സാധ്യതകള്‍ ചിത്രീകരിക്കുന്ന ഒരു ക്യാന്‍വാസാണിത്. സ്ഥിരോത്സാഹം പുലര്‍ത്താനും, അവരുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിന് നിരന്തരം പ്രയത്‌നിക്കാനും പ്രതിജ്ഞാബദ്ധരായിരിക്കാനും എല്ലാവരെയും, പ്രത്യേകിച്ച് യുവാക്കളെ ക്യാന്‍വാസ് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
  അവരവര്‍ക്കായി നിശ്ചയിച്ച ലക്ഷ്യങ്ങള്‍ കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും ആര്‍ക്കും കൈവരിക്കാനാകുമെന്ന് കെബിഎഫ്‌സിയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

  ഇതിന് ചിലപ്പോള്‍ സമയമെടുത്തേക്കാം, അതിനാല്‍, ഈ കിറ്റ് ഒരു ഓര്‍മ്മപ്പെടുത്തലായി പ്രവര്‍ത്തിക്കുമെന്നും, സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് യുവാക്കളെ അവരുടെ സ്വപ്നങ്ങളെ പിന്തുടരാനും ഒരിക്കലും പിന്‍വാങ്ങാതിരിക്കാനും പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
  സമ്പൂര്‍ണ വെള്ളനിറത്തിലുള്ള മൂന്നാം കിറ്റ്, അനുയോജ്യത, ചലനക്ഷമത, ശ്വസനക്ഷമത എന്നിവ ഉയര്‍ത്തുന്നതിന് ജേഴ്‌സിയുടെ മുന്നിലും പിന്നിലുമായി 100 ശതമാനം പോളിസ്റ്ററിനൊപ്പം അള്‍ട്രാലൈറ്റ് ജാക്കാര്‍ഡ് ഘടനയിലൂടെ സംയോജിപ്പിച്ചിട്ടുണ്ട്.
  പുതിയ കേരള ബ്ലാസ്‌റ്റേഴ്‌സ് വൈറ്റ് കിറ്റ് https://six5sixsport.com/collections/kerala-blastser എന്ന ലിങ്ക് വഴി ഇപ്പോള്‍ ഓണ്‍ലൈനില്‍ വില്‍പ്പനക്ക് ലഭ്യമാണ്.

  ഐഎസ്എൽ 2021-22 (ISL 2021-22) സീസണ് കിക്കോഫ് വീഴാൻ ഇനിയും ഒരു മാസമുണ്ട്. പുതിയ ഐഎസ്എൽ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി പ്രീസീസൺ തയ്യാറെടുപ്പുകൾ ഉഷാറാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ്  സൗഹൃദ മത്സരങ്ങൾ കളിക്കുവാൻ തയ്യാറെടുക്കുകയാണ്. ഗോവയില്‍ വെച്ച്‌ ഐഎസ്എല്‍ ക്ലബുകള്‍ക്ക് എതിരെയാകും ഈ നാല് പ്രീസീസണ്‍ മത്സരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക.നവംബര്‍ അഞ്ചിന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ് സിയെയും (Chennayin FC) നവംബര്‍ ഒമ്പതിനും പിന്നീട് 12നും കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെയും (Jamshedpur FC) നേരിടും.

  മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല എന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. ഇതുവരെ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണ്‍ മത്സരങ്ങള്‍ എല്ലാം അവരുടെ യൂട്യൂബ് ചാനൽ വഴി ആരാധകർക്ക് കാണാന്‍ കഴിഞ്ഞിരുന്നു. എറണാകുളത്ത് വെച്ച്‌ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോവയിലേക്ക് യാത്ര തിരിച്ചത്. ഇന്ത്യൻ നേവിക്കെതിരെയും എം കോളേജ് ഫുട്ബോൾ അക്കാദമിക്കെതിരെയും കളിച്ച ബ്ലാസ്റ്റേഴ്‌സ് ഈ രണ്ട് മത്സരങ്ങളിലും ജയം നേടിയിരുന്നു. ആദ്യത്തെ മത്സരത്തിൽ നേവിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനും രണ്ടാം മത്സരത്തിൽ എം എ കോളേജിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജയം നേടിയത്.
  Published by:Sarath Mohanan
  First published:
  )}