നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • #PlantATree, #PlantADream പ്രകൃതിക്ക് ബ്ലാസ്റ്റേഴ്സിന്റെ വക കരുതൽ; ബ്ലാസ്റ്റേഴ്‌സ് ജേഴ്സികളിൽ ബയോഡീഗ്രേഡബിൾ ടാഗുകൾ പതിപ്പിക്കും

  #PlantATree, #PlantADream പ്രകൃതിക്ക് ബ്ലാസ്റ്റേഴ്സിന്റെ വക കരുതൽ; ബ്ലാസ്റ്റേഴ്‌സ് ജേഴ്സികളിൽ ബയോഡീഗ്രേഡബിൾ ടാഗുകൾ പതിപ്പിക്കും

  ഈ സീസണിലെ ക്ലബ്ബിന്റെ മൂന്നാമത്തെ കിറ്റായ വൈറ്റ് കിറ്റിന്റെ പിന്നിലെ ആശയ വിപുലീകരണമാണ് ഈ ബയോഡീഗ്രേഡബിള്‍ ടാഗുകള്‍.

  • Share this:
  കൊച്ചി: ഹോം, എവേ, തേര്‍ഡ് കിറ്റ് ജേഴ്‌സികള്‍ക്കൊപ്പം ബയോഡീഗ്രേഡബിള്‍ ടാഗ് ഉള്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ ക്ലബ്ബായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. വിത്തുകള്‍ പൊതിഞ്ഞാണ് ജേഴ്‌സികള്‍ എത്തുക. ഈ ജേഴ്‌സികളില്‍ നിന്നുള്ള ബയോഡീഗ്രേഡബിള്‍ ടാഗ് ഒരാള്‍ നട്ടുപിടിപ്പിക്കുമ്പോള്‍, പരിസ്ഥിതിയെ മികച്ചതാക്കുന്നതിന് ചെറുതും എന്നാല്‍ വളരെ പ്രധാനപ്പെട്ടതുമായ ഒരു ചുവടുവെയ്പ്പാക്കിയിരിക്കും നടത്തുക.

  ഈ സീസണിലെ ക്ലബ്ബിന്റെ മൂന്നാമത്തെ കിറ്റായ വൈറ്റ് കിറ്റിന്റെ പിന്നിലെ ആശയ വിപുലീകരണമാണ് ഈ ബയോഡീഗ്രേഡബിള്‍ ടാഗുകള്‍. ഭാവിയിലേക്കുള്ള സങ്കീര്‍ത്തനമായി, ഭാവിയില്‍ ഒരാള്‍ നേടാന്‍ ഉദ്ദേശിക്കുന്നതെന്തും സാധ്യമാക്കുന്നതിലൂടെ നിറം ചേര്‍ക്കാന്‍ കഴിയുന്ന ഒരു ശൂന്യമായ ക്യാന്‍വാസിനെയാണ് വൈറ്റ് കിറ്റ് സൂചിപ്പിക്കുന്നത്. വിത്ത് നടുന്നതിന് മുമ്പ് ഒരാളുടെ സ്വപ്നം എഴുതാനുള്ള ശൂന്യമായ ഒരു ഇടം കിറ്റുകളിലെ ഓരോ ടാഗുകളിലുമുണ്ട്. ദിവസവും വിത്ത് നനയ്ക്കുന്നത്, ഒരാളുടെ ലക്ഷ്യങ്ങള്‍ അത് എന്തുതന്നെയായാലും നേടാനുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കും.

  സമൂഹത്തില്‍ വലിയ ദൗത്യം നിര്‍വഹിക്കുന്നതില്‍ ഫുട്‌ബോളിന് വലിയ പങ്കുണ്ടെന്ന് #PlantATree, #PlantADream സംരംഭത്തെക്കുറിച്ച് സംസാരിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഈ സീസണില്‍ സാമൂഹിക സുസ്ഥിരതയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിന് ക്ലബിന്റെ മൂന്നാം കിറ്റ് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഈ സംരംഭത്തിലൂടെ, ഞങ്ങളുടെ എല്ലാ ആരാധകരും ഈ ബയോഡീഗ്രേഡബിള്‍ ടാഗുകള്‍ നട്ടുപിടിപ്പിക്കാനും, അവരുടെ സ്വപ്‌നം പോലെ അതിനെ പരിപോഷിപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ഒരു സംരംഭം തുടങ്ങുന്നതിനായി ഞങ്ങളെ സഹായിച്ച ഞങ്ങളുടെ ജേഴ്സി സ്പോണ്സർമാരായ SIX5SIXന് നന്ദി പറയാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

  Also read- ISL |കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണിനുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ചു


  Also read- 1973 സന്തോഷ് ട്രോഫി കേരള ടീമിന് ആദരമർപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്; ഐഎസ്‌എല്ലിനുളള ആദ്യ ജഴ്‌സി കിറ്റ് പുറത്തിറക്കി

  സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമായി ഫുട്‌ബോള്‍ ഉപയോഗിക്കുന്നതിന് ഞങ്ങളുടെ ആരാധകരെ, പ്രത്യേകിച്ച് ഞങ്ങളുടെ യുവ ആരാധകരെ ശാക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബ്ബും നിലകൊള്ളുന്നതിന്റെ കാതല്‍. ഞങ്ങള്‍ ഇതിലേക്ക് ഒരു ചെറിയ ചുവടുവെപ്പ് നടത്തി, ഭാവിയിലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ തുടരും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ കിറ്റുകള്‍ ഇപ്പോള്‍ https://six5sixsport.com/collections/kerala-blasters എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ വില്‍പ്പനയ്ക്ക് ലഭ്യമാണ്.

  Also read- Kerala Blasters| കറുപ്പണിഞ്ഞ് ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാർ; പുതിയ എവേ ജേഴ്സിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

  ഐഎസ്എൽ 2021-22 (ISL 2021-22) സീസണ് കിക്കോഫ് വീഴാൻ ഇനിയും ഒരു മാസമുണ്ട്. പുതിയ ഐഎസ്എൽ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ്  സൗഹൃദ മത്സരങ്ങൾ കളിക്കുവാൻ തയ്യാറെടുക്കുകയാണ്. ഗോവയില്‍ വെച്ച്‌ ഐഎസ്എല്‍ ക്ലബുകള്‍ക്ക് എതിരെയാകും ഈ നാല് പ്രീസീസണ്‍ മത്സരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക.നവംബര്‍ അഞ്ചിന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ് സിയെയും (Chennayin FC) നവംബര്‍ ഒമ്പതിനും പിന്നീട് 12നും കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെയും (Jamshedpur FC) നേരിടും.
  Published by:Naveen
  First published:
  )}