നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters| 'വെറുമൊരു ടീമല്ല; ലക്ഷക്കണക്കിന് പേരുടെ വികാരമാണ്'; പുതിയ പ്രോമോ സോങ്ങുമായി കേരള ബ്ലാസ്റ്റേഴ്‌സ്

  Kerala Blasters| 'വെറുമൊരു ടീമല്ല; ലക്ഷക്കണക്കിന് പേരുടെ വികാരമാണ്'; പുതിയ പ്രോമോ സോങ്ങുമായി കേരള ബ്ലാസ്റ്റേഴ്‌സ്

  ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ പരിശീലിക്കുന്ന ടീം, നവംബര്‍ 19ന് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ എ ടി കെ മോഹന്‍ ബഗാനുമായി നടക്കുന്ന ഉദ്ഘാടന മത്സരത്തിനായുള്ള തയാറെടുപ്പിലാണ്.

  Image : Kerala Blasters, Twitter

  Image : Kerala Blasters, Twitter

  • Share this:
   ഐഎസ്എല്‍ 2021-22 (ISL 2021-22) സീസണിനായുള്ള പ്രോമോ സോങ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters FC). ക്ലബിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കായി അവരുടെ പ്രോമോ സോങ് പങ്കുവെച്ചത്. 'വെറുമൊരു ടീമല്ല, ലക്ഷക്കണക്കിന് പേരുടെ വികാരമാണ്' എന്ന ടാഗ്‌ലൈനോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോയിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സഹൽ, രാഹുൽ, പ്രശാന്ത് എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്. കഴിഞ്ഞ സീസണിൽ കപ്പടിക്കണം കലിപ്പടക്കണം എന്ന വീഡിയോ ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

   ഐഎസ്എല്ലിൽ ഏറ്റവും ജനപ്രീതിയുള്ള ടീമുകളിൽ മുൻപന്തിയിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ അവരുടെ ആരാധകരുടെ മുന്നിൽ പല കാര്യങ്ങളും തെളിയിക്കേണ്ടതുണ്ട്. മികച്ച ആരാധക സംഘം ബ്ലാസ്റ്റേഴ്സിന് പിന്തുണ നൽകാനുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു സീസണുകളിലായി ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നിരാശാജനകമാണ്. അതുകൊണ്ട് തന്നെ ഐ എസ് എല്ലിന്റെ പുതിയ സീസണിൽ ഉയിർത്തെഴുന്നേൽക്കാൻ കോപ്പ് കൂട്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണയ്ക്ക് അല്പം ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും, ഈ സീസണിലെ പ്രകടനത്തിലൂടെ അത് തിരിച്ചുപിടിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.


   ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (Hero ISL) പുതിയ സീസണിനായി മികച്ച മുന്നൊരുക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഒരുപിടി മികച്ച വിദേശ താരങ്ങളെ ടീമിലേക്ക് എത്തിച്ചതിനൊപ്പം, നിരവധി താരങ്ങളുമായുള്ള ദീര്‍ഘകാല കരാര്‍ വിപുലീകരണം, ടീമിന്റെ പ്രധാന താരനിരയെ കോട്ടമില്ലാതെ നിലനിര്‍ത്താന്‍ ക്ലബ്ബിനെ സഹായിക്കും. കഴിഞ്ഞ സീസണിലെ 16 താരങ്ങള്‍ ഇത്തവണയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

   Also read- Kerala Blasters| ഇത്തവണ കപ്പടിച്ച് കലിപ്പടക്കുമോ? പുതിയ ഐഎസ്എൽ സീസണിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്

   പുതിയ സീസണിൽ സെർബിയൻ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് കീഴിൽ അണിനിരക്കുന്ന ബ്ലാസ്റ്റേഴ്‌സ് പുതിയ ഒരു നിരയുമായി തന്നെയാണ് എത്തുന്നത്. കഴിഞ്ഞ സീസണിൽ കളിച്ച വിദേശ താരങ്ങൾ ഇക്കുറി ബ്ലാസ്റ്റേഴ്സിനൊപ്പമില്ല. ഇവർക്ക് പകരം പുതിയ വിദേശ താരങ്ങളെ ക്ലബ് കണ്ടെത്തിയിട്ടുണ്ട്. അതിൽ ഈ സീസണിലെ തന്നെ മികച്ച സൈനിംഗുകളിൽ ഒന്ന് ബ്ലാസ്റ്റേഴ്സിന്റെ പേരിലാണ്. ലാലിഗയിൽ കളിച്ച അൽവാരോ വാസ്‌ക്വസിനെയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് മഞ്ഞക്കുപ്പായത്തിൽ എത്തിച്ചിരിക്കുന്നത്. വാസ്‌ക്വസിന് പുറമെ കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി കളിച്ച ബോസ്‌നിയൻ താരം എനെസ് സിപോവിച്ച്, ഉറുഗ്വായ് താരം അഡ്രിയാൻ ലൂണ, അർജന്റീന താരമായ പെരേര ഡയസ്, ഭൂട്ടാനീസ് റൊണാൾഡോ എന്നറിയപ്പെടുന്ന ചെഞ്ചോ ഗ്യെല്‍ഷന്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ ബൂട്ട് കെട്ടാൻ ഒരുങ്ങുന്ന വിദേശ താരങ്ങൾ.

   Also read- ISL Kerala Blasters| കേരള ബ്ലാസ്റ്റേഴ്സിന് ലക്ഷ്യം കിരീടം; പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരക്രമം അറിയാം

   ഇവർക്ക് കൂട്ടായി ഇന്ത്യൻ താരങ്ങളായ സഹൽ, രാഹുൽ, ജിക്സൺ സിങ്, ജെസ്സൽ, സന്ദീപ് സിങ്, പ്രശാന്ത്, അബ്ദുൾ ഹക്കു എന്നിവരുമുണ്ട്.
   Published by:Naveen
   First published:
   )}