• HOME
  • »
  • NEWS
  • »
  • sports
  • »
  • KERALA BLASTERS FC TO MAKE ASIAS OLDEST DURAND CUP DEBUT IN SEPTEMBER SAR TV

കേരള ബ്ലാസ്റ്റേഴ്സ് ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഡുറണ്ട് കപ്പില്‍ കന്നിയങ്കത്തിനിറങ്ങുന്നു

ഏറ്റവും പ്രശസ്തമായ ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായതിനാല്‍, പ്രസിഡന്റ്സ് കപ്പ്, ഡുറണ്ട് കപ്പ്, സിംല ട്രോഫി എന്നിങ്ങനെ മൂന്ന് വിശിഷ്ടമായ ട്രോഫികളാണ് ഡുറണ്ട് കപ്പ് ചാമ്പ്യന്‍മാര്‍ക്ക് ലഭിക്കുക.

News18

News18

  • Share this:
കൊച്ചി: വിഖ്യാതമായ ഡുറണ്ട് കപ്പിന്റെ 130ാം പതിപ്പില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. 2021 സെപ്തംബര്‍ 5 മുതല്‍ ഒക്ടോബര്‍ 3 വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന, ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പങ്കെടുക്കുന്നത്.

1888 ല്‍ തുടങ്ങിയ ഇന്ത്യന്‍ ആര്‍മി സംരംഭമായ ഈ ടൂര്‍ണമെന്റിന്, ഡുറണ്ട് ഫുട്ബോള്‍ ടൂര്‍ണമെന്റ് സൊസൈറ്റി (ഡി എഫ് ടി എഫ് ) ആണ് ആതിഥേയത്വം വഹിക്കുന്നത്. ഏറ്റവും പ്രശസ്തമായ ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായതിനാല്‍, പ്രസിഡന്റ്സ് കപ്പ്, ഡുറണ്ട് കപ്പ്, സിംല ട്രോഫി എന്നിങ്ങനെ മൂന്ന് വിശിഷ്ടമായ ട്രോഫികളാണ് ഡുറണ്ട് കപ്പ് ചാമ്പ്യന്‍മാര്‍ക്ക് ലഭിക്കുക. കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രിരംഗന്‍ (വിവൈബികെ), മോഹന്‍ ബഗാന്‍ ക്ലബ് ഗ്രൗണ്ട്, കല്യാണി മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ട് എന്നീ വേദികളാണ് ജനപ്രിയ ടൂര്‍ണമെന്റിനായി കണ്ടെത്തിയിരിക്കുന്നത്.


ഈ വര്‍ഷത്തെ ഡുറണ്ട് കപ്പില്‍ പങ്കെടുക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് കെ ബി എഫ് സി മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. പ്രീസീസണിന്റെ ഭാഗമായി കളികള്‍ വളരെ പ്രധാനമായതിനാല്‍, മികച്ച മത്സരങ്ങള്‍ പ്രതീക്ഷിക്കുന്നു. താരങ്ങള്‍ മത്സരങ്ങള്‍ ഇഷ്ടപ്പെടുന്നതിനാല്‍, ടൂര്‍ണമെന്റ് ഫോര്‍മാറ്റ് അവര്‍ക്ക് ഒരു അധിക പ്രചോദനമാവുമെന്നും ഇവാന്‍ വുകോമനോവിച്ച് കൂട്ടിച്ചേര്‍ത്തു.

അതേ സമയം പ്രീ സീസണില്‍ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ട് എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടില്‍ നടന്ന ആദ്യ പ്രീസീസണ്‍ മത്സരത്തില്‍ കേരള യുണൈറ്റഡ് എഫ്സിയോട് ടീം എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. കളിയുടെ 40ാം മിനുറ്റിലാണ് യുണൈറ്റഡ് വിജയഗോള്‍ നേടിയത്. കേരള യുണൈറ്റഡുമായുള്ള അടുത്ത മത്സരം ഓഗസ്റ്റ് 27ന് നടക്കും. സെപ്റ്റംബര്‍ 3ന് ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക് എഫ്സിയുമായാണ് മൂന്നാം മത്സരം.

കേരള പ്രീമിയര്‍ ലീഗ് സെമി ഫൈനലിസ്റ്റുകളായ കേരള യുണൈറ്റഡിന് എതിരെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ആല്‍ബിനോ ഗോമസായിരുന്നു ഗോള്‍വലക്ക് കീഴില്‍. സഞ്ജീവ് സ്റ്റാലിന്‍, സന്ദീപ് സിങ്, അബ്ദുല്‍ ഹക്കു, ജെസെല്‍ കര്‍നെയ്റോ എന്നിവര്‍ പ്രതിരോധത്തില്‍ അണിനിരന്നു. ലാല്‍തത്തംഗ ഖോല്‍റിങ്, ഹര്‍മന്‍ജോത് ഖാബ്ര, സെയ്ത്യസെന്‍ സിങ്, പ്രശാന്ത്.കെ മധ്യനിര പോരാളികളായി. ശുഭഘോഷിനും നൗറെം മഹേഷിനുമായിരുന്നു ആക്രമണങ്ങളുടെ നേതൃത്വം.

മത്സരത്തിലുടനീളം പ്രതിരോധ നിരയടക്കം മികച്ചു നിന്നത് പുതുസീസണില്‍ ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021-22ന് സീസണിന് മുന്നോടിയായി മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും കീഴിലാണ് ടീം കൊച്ചിയില്‍ പരിശീലിക്കുന്നത്.
Published by:Sarath Mohanan
First published:
)}