നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters| സന്നാഹം ഉഷാറാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എൽ ക്ലബ്ബുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കും

  Kerala Blasters| സന്നാഹം ഉഷാറാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എൽ ക്ലബ്ബുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കും

  ഗോവയില്‍ വെച്ച്‌ ഐഎസ്എല്‍ ക്ലബുകള്‍ക്ക് എതിരെയാകും നാല് പ്രീസീസണ്‍ മത്സരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക.

  Kerala Blasters

  Kerala Blasters

  • Share this:
   ഐഎസ്എൽ 2021-22 (ISL 2021-22) സീസണ് കിക്കോഫ് വീഴാൻ ഇനിയും ഒരു മാസമുണ്ട്. പുതിയ ഐഎസ്എൽ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി പ്രീസീസൺ തയ്യാറെടുപ്പുകൾ ഉഷാറാക്കി കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് നാല് സൗഹൃദ മത്സരങ്ങൾ കളിക്കുവാൻ തയ്യാറെടുക്കുകയാണ്. ഗോവയില്‍ വെച്ച്‌ ഐഎസ്എല്‍ ക്ലബുകള്‍ക്ക് എതിരെയാകും ഈ നാല് പ്രീസീസണ്‍ മത്സരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക.

   നിലവിൽ ഗോവയിലുള്ള ബ്ലാസ്റ്റേഴ്‌സ് നാളെ ഡ്യൂറണ്ട് കപ്പ് (Durand Cup) ചാമ്പ്യന്മാരായ എഫ് സി ഗോവയെ (FC Goa) നേരിടും. ഇതിനു ശേഷം ഒരിടവേളയ്ക്ക് ശേഷമാണ് ബാക്കിയുള്ള മൂന്ന് മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് കളിക്കുക. നവംബര്‍ അഞ്ചിന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ് സിയെയും (Chennayin FC) നവംബര്‍ ഒമ്പതിനും പിന്നീട് 12നും കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെയും (Jamshedpur FC) നേരിടും.


   മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല എന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. ഇതുവരെ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണ്‍ മത്സരങ്ങള്‍ എല്ലാം അവരുടെ യൂട്യൂബ് ചാനൽ വഴി ആരാധകർക്ക് കാണാന്‍ കഴിഞ്ഞിരുന്നു. എറണാകുളത്ത് വെച്ച്‌ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോവയിലേക്ക് യാത്ര തിരിച്ചത്. ഇന്ത്യൻ നേവിക്കെതിരെയും എം കോളേജ് ഫുട്ബോൾ അക്കാദമിക്കെതിരെയും കളിച്ച ബ്ലാസ്റ്റേഴ്‌സ് ഈ രണ്ട് മത്സരങ്ങളിലും ജയം നേടിയിരുന്നു. ആദ്യത്തെ മത്സരത്തിൽ നേവിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനും രണ്ടാം മത്സരത്തിൽ എം എ കോളേജിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജയം നേടിയത്.

   കഴിഞ്ഞ കുറച്ചു സീസണുകളിലായി ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നിരാശാജനകമാണ്. അതുകൊണ്ട് തന്നെ ഐ എസ് എല്ലിന്റെ പുതിയ സീസണിൽ ഉയിർത്തെഴുന്നേൽക്കാൻ കോപ്പ് കൂട്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണയ്ക്ക് അല്പം ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും, ഈ സീസണിലെ പ്രകടനത്തിലൂടെ അത് തിരിച്ചുപിടിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

   Also read- ISL Kerala Blasters| കേരള ബ്ലാസ്റ്റേഴ്സിന് ലക്ഷ്യം കിരീടം; പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരക്രമം അറിയാം

   പുതിയ സീസണിൽ സെർബിയൻ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് കീഴിൽ അണിനിരക്കുന്ന ബ്ലാസ്റ്റേഴ്‌സ് പുതിയ ഒരു നിരയുമായി തന്നെയാണ് എത്തുന്നത്. കഴിഞ്ഞ സീസണിൽ കളിച്ച വിദേശ താരങ്ങൾ ഇക്കുറി ബ്ലാസ്റ്റേഴ്സിനൊപ്പമില്ല. ഇവർക്ക് പകരം പുതിയ വിദേശ താരങ്ങളെ ക്ലബ് കണ്ടെത്തിയിട്ടുണ്ട്. അതിൽ ഈ സീസണിലെ തന്നെ മികച്ച സൈനിംഗുകളിൽ ഒന്ന് ബ്ലാസ്റ്റേഴ്സിന്റെ പേരിലാണ്. ലാലിഗയിൽ കളിച്ച അൽവാരോ വാസ്‌ക്വസിനെയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് മഞ്ഞക്കുപ്പായത്തിൽ എത്തിച്ചിരിക്കുന്നത്.

   വാസ്‌ക്വസിന് പുറമെ കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി കളിച്ച ബോസ്‌നിയൻ താരം എനെസ് സിപോവിച്ച്, ഉറുഗ്വായ് താരം അഡ്രിയാൻ ലൂണ, അർജന്റീന താരമായ പെരേര ഡയസ്, ഭൂട്ടാനീസ് റൊണാൾഡോ എന്നറിയപ്പെടുന്ന ചെഞ്ചോ ഗ്യെല്‍ഷന്‍ ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലേസ്‌കോവിച്ച് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ ബൂട്ട് കെട്ടാൻ ഒരുങ്ങുന്ന വിദേശ താരങ്ങൾ.

   Also read- Kerala Blasters| കറുപ്പണിഞ്ഞ് ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാർ; പുതിയ എവേ ജേഴ്സിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

   ഇവർക്ക് കൂട്ടായി ഇന്ത്യൻ താരങ്ങളായ സഹൽ, രാഹുൽ, ജിക്സൺ സിങ്, ജെസ്സൽ, സന്ദീപ് സിങ്, പ്രശാന്ത്, അബ്ദുൾ ഹക്കു എന്നിങ്ങനെ ഒരുപിടി മികച്ച ഇന്ത്യൻ താരങ്ങളുമുണ്ട്..
   Published by:Naveen
   First published:
   )}