ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് മൂന്നാം ജയം. കരുത്തരായ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് മടങ്ങിയെത്തിയത്.
കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മലയാളിതാരം കെ.പി. രാഹുലാണ് കേരളത്തിനായി വിജയഗോള്‍ നേടിയത്. നേരത്തെ 23-ാം മിനിറ്റില്‍ ക്ലെയിറ്റണ് സില്‍വ നേടിയ ഗോളിലൂടെയാണ് ബെംഗളൂരു മുന്നിലെത്തിയത്. എന്നാല്‍ 73-ാം മിനിറ്റില്‍ ലാല്ത്താത്താങ്ഗ നേടിയ ഗോളിലൂടെ കേരളം ഒപ്പമെത്തി.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ പിറന്നത്. തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ ഗോളന്നുറച്ച രണ്ട് അവസരങ്ങള്‍ ബെംഗളൂരു നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു രാഹുലിലൂടെ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍. 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയം ഉള്‍പ്പെടെ 13 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. ആദ്യ പാദ മത്സരത്തില്‍ വഴങ്ങിയ തോല്‍വിക്ക് ബ്ലാസ്റ്റേഴ്സ് പകരം വീട്ടുകയും ചെയ്തു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.