നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 1973 സന്തോഷ് ട്രോഫി കേരള ടീമിന് ആദരമർപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്; ഐഎസ്‌എല്ലിനുളള ആദ്യ ജഴ്‌സി കിറ്റ് പുറത്തിറക്കി

  1973 സന്തോഷ് ട്രോഫി കേരള ടീമിന് ആദരമർപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്; ഐഎസ്‌എല്ലിനുളള ആദ്യ ജഴ്‌സി കിറ്റ് പുറത്തിറക്കി

  കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നൽകിയ സംഘമാണിത്. ഇതണിഞ്ഞായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ എല്ലാ ഹോം മത്സരങ്ങളിലും ഇറങ്ങുക.

  News18

  News18

  • Share this:
  കൊച്ചി: പുതിയ സീസൺ  ഐഎസ്എലിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജഴ്സി കിറ്റ് പുറത്തിറക്കി. 1973ലെ സന്തോഷ് ട്രോഫി കേരള ടീമിന് ആദരം അർപ്പിച്ചുള്ള ജഴ്സിയാണ്. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നൽകിയ സംഘമാണിത്. 1973ലെ വിജയാഘോഷത്തിനൊപ്പം അവർക്കുള്ള ആദരമായി എല്ലാ ജഴ്സിയിലും 1973 എന്ന് ആലേഖനം ചെയ്യും. ഇതണിഞ്ഞായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ എല്ലാ ഹോം മത്സരങ്ങളിലും ഇറങ്ങുക.

  ടീമിന്റെ ഫുട്ബോളിനോടുളള അടങ്ങാത്ത അഭിനിവേശത്തെ പ്രതിനിധീകരിക്കുന്ന മഞ്ഞനിറമാണ് ആദ്യകിറ്റിലും. കേരളത്തിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നു. ഈ മാറ്റമില്ലാത്ത മഞ്ഞയ്ക്കൊപ്പം , കൊമ്പനും പരിപാലിക്കപ്പെടുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അഭിമാനത്തെ സൂചിപ്പിക്കുന്നു. ജഴ്സിയുടെ ഇടതുവശത്തുള്ള നീലനിറം കൊമ്പന്റെ കൊമ്പുകളെ പ്രതിനിധീകരിക്കുന്നു. കൊമ്പന്റെ കണ്ണുകളുടെ രൂപമാണ് ജഴ്സിയുടെ സ്കിൻ പാറ്റേണിന് പ്രചോദനം.

  ഈ ചരിത്രപരമായ കൂട്ടുകെട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം. കേരളത്തിന്റെ ഫുട്ബോളിന് അത്ഭുതകരമായ സ്വാധീനമുണ്ടാക്കിയ പ്രതിഭകളെ ആദരിക്കുന്നതിലും അഭിമാനമുണ്ട്. ഈ ജഴ്സി എല്ലാത്തിന്റെയും ഒരു അടയാളമാണ്– സിക്സ് ഫെെവ് സിക്സ് സിഇഒ അമ്പർ അനേജ പറഞ്ഞു. എന്നെ സംബന്ധിച്ചടുത്തോളം ഇത് ഏറെ വിശേഷപ്പെട്ടതാണ്. കാരണം കേരളത്തിന്റെ ഫുട്ബോൾ വികസനത്തിന് ഞങ്ങൾ പ്രതിഞ്ജാബദ്ധരായപ്പോൾ ഞങ്ങൾക്കറിയാമായിരുന്നു കേരളത്തിന് മഹത്തായ ഫുട്ബോൾ പാരമ്പര്യമുണ്ടെന്നും അതിനെ ബഹുമാനിക്കണമെന്നും. ഈ വർഷം ഞങ്ങൾ ഈ മഞ്ഞ കവചം ധരിക്കുമ്പോൾ 1973ലെ മഹത്തായ കളിക്കാരുടെ ചൈതന്യം ഞങ്ങളിൽ നിറയും– കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.

  ഹീറോ ഐഎസ്എൽ 2021-22 ആരംഭിക്കുന്നതിന് മുമ്പ്  രണ്ടാമത്തെയും മൂന്നാമത്തെയും കിറ്റുകൾ ക്ലബ്ബ് അനാവരണം ചെയ്യും. അതിനിടെ തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ കേന്ദ്രമായുള്ള, സ്‌പോര്‍ട്‌സ് കേരള എലൈറ്റ് റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി നടത്തിപ്പിനായി കേരള സര്‍ക്കാരുമായുള്ള (ഡിഎസ്‌വൈഎ) പങ്കാളിത്തവും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള പങ്കാളിത്തം. ഫുട്‌ബോള്‍ അക്കാദമിയുടെ സാങ്കേതിക പങ്കാളികളായാണ് കെബിഎഫ്‌സി പ്രവര്‍ത്തിക്കുക. അഞ്ചുവര്‍ഷത്തെ പ്രാരംഭ കാലയളവില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ നിയന്ത്രണവും കെബിഎഫ്‌സിക്കായിരിക്കും.

  വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് സാര്‍വത്രികമായ അവസരവും വിജയകരമായ കരിയര്‍ മാര്‍ഗവും നല്‍കി, വരും വര്‍ഷങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ ഫുട്‌ബോളിനുള്ള ലോകോത്തര ഫുട്‌ബോളര്‍മാരുടെ ഉല്‍പാദന കേന്ദ്രമായി കേരളത്തെ സുദൃഢമാക്കുന്നതിനാണ് ഈ യോജിച്ച പ്രവര്‍ത്തനം. യുവ പ്രതിഭകളുടെയും ദേശീയ യൂത്ത് ടീമിന്റെയും വികസനത്തിനായുള്ള ഒരു ഫുട്‌ബോള്‍ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുന്നതിനും പങ്കാളിത്തം ലക്ഷ്യമിടുന്നു. യൂത്ത് ടീമുകളില്‍ നൂറ് ശതമാനം ആഭ്യന്തര താരങ്ങള്‍ ഉണ്ടായിരിക്കണമെന്ന അഭിലാഷത്തോടെ, അണ്ടര്‍-14, അണ്ടര്‍-17 ജൂനിയര്‍ ഗ്രൂപ്പുകളും, അണ്ടര്‍-20 സീനിയര്‍ ഗ്രൂപ്പുമായി മൂന്ന് വിഭാഗം ടീമുകളായിരിക്കും അക്കാദമിയില്‍ ഉണ്ടാവുക.
  Published by:Sarath Mohanan
  First published:
  )}