Kerala Blasters| അഭ്യൂഹങ്ങൾ​ അവസാനിച്ചു; കേരള ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ

ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി മാധ്യമങ്ങളില്‍ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന്​ കേരള ബ്ലാസ്‌റ്റേഴ്‌സ്

News18 Malayalam | news18-malayalam
Updated: June 10, 2020, 3:26 PM IST
Kerala Blasters| അഭ്യൂഹങ്ങൾ​ അവസാനിച്ചു; കേരള ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ
kerala blasters
  • Share this:
കോഴിക്കോട്​: കേരള ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ തുടരും. ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി മാധ്യമങ്ങളില്‍ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന്​ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്ലബ്ബ്​ വൃത്തങ്ങൾ അറിയിച്ചു.

ബ്ലാസ്റ്റേഴ്സ് പ്രതിനിധികളുമായി കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രനും, എ പ്രദീപ് കുമാർ എം.എൽ.എയും ചർച്ച നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബ്ലാസ്റ്റേഴ്സ് ക്ലബി​​ന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്. ബ്ലാസ്റ്റേഴ്സ് ഉടൻ കോഴിക്കോട് കളിക്കില്ലെന്ന് കോഴിക്കോട്​ മേയറും പറഞ്ഞു.

You may also like:'മുഖ്യമന്ത്രി പിണറായിയെ വിട്ടൊഴിയാതെ ലാവലിൻ ഭൂതം'; അതിരപ്പിള്ളിയിൽ അഴിമതിക്ക് നീക്കമെന്ന് കെ.സുരേന്ദ്രൻ[NEWS]Anju P Shaji Death Case|'ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു' [NEWS] പശുക്കളെ കശാപ്പ് ചെയ്താൽ പത്തുവർഷം വരെ തടവ്: ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്താൻ യുപി സർക്കാർ [NEWS]
സ്റ്റേഡിയം നവീകരിക്കാൻ 13 കോടി രൂപ വേണ്ടി വരുമെന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ പറഞ്ഞത്. ഇതിന് സർക്കാറി​​ന്റെ അംഗീകാരം കിട്ടേണ്ടതുണ്ട്. സ്റ്റേഡിയം നവീകരിച്ചാൽ തന്നെ ഐ.എസ്.എൽ അധികാരികൾക്ക് കളി നടത്താൻ പറ്റുമെന്ന് ബോധ്യപ്പെടണം. നവീകരണം നടന്നാൽ അടുത്ത മെയ് മാസം ഐ.എസ്.എൽ പ്രതിനിധികൾ പരിശോധന നടത്തും. ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ്.സി കോഴിക്കോട് സ്‌റ്റേഡിയത്തിൽ തുടരുമെന്നും മേയർ കൂട്ടിച്ചേർത്തു.
First published: June 10, 2020, 3:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading