നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters| ആരാധകർക്ക് സർപ്രൈസ് നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ്; ലാലിഗ താരം ടീമിലേക്ക്

  Kerala Blasters| ആരാധകർക്ക് സർപ്രൈസ് നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ്; ലാലിഗ താരം ടീമിലേക്ക്

  സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിംഗ് ഗിജോണിന്റെ മുന്നേറ്റ സൂപ്പർ താരം അൽവാരോ വാസ്ക്വസിനെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം.

  Alvaro Vasquez, Credits: Twitter

  Alvaro Vasquez, Credits: Twitter

  • Share this:
   ഐ എസ് എൽ പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ ഗംഭീരമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ സീസണിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആരാധകരെ ഞെട്ടിക്കുന്ന നീക്കമാണ് ബ്ലാസ്റ്റേഴ്സിന്റെ അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് വാർത്തകൾ.

   സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിംഗ് ഗിജോണിന്റെ മുന്നേറ്റ സൂപ്പർ താരം അൽവാരോ വാസ്ക്വസാണ് ഈ സൂപ്പർ താരം. താരത്തിന്റെ ഇന്ത്യയിലേക്കുള്ള വരവിന്റെ പേരിൽ നേരത്തെ തന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഐ എസ് എല്ലിലെ രണ്ട് ക്ലബുകൾ സ്പാനിഷ് താരത്തെ സമീപിച്ചിരുന്നു എന്നാൽ കരാറിലെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ബ്ലാസ്റ്റേഴ്‌സിന് താരവുമായി കരാർ ഉണ്ടാക്കാൻ കഴിഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

   വാസ്ക്വസ് ഇന്ത്യയിലേക്ക് തന്നെയാണ് വരുന്നത് എന്ന് ഇന്ത്യയിലെ ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് എഡിറ്ററായ മാർക്കസ് മെർഗുലാവോ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ ഇന്ത്യയിലെ ഏത് ക്ലബിലേക്കാണ് താരം എത്തുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. വാസ്ക്വസിനെ സ്വന്തമാക്കുന്ന ടീമിന് ടൂർണമെന്റിൽ വ്യക്തമായ ആധിപത്യം ഉണ്ടാകുമെന്നും മെർഗുലാവോ തന്റെ ട്വീറ്റിൽ പറയുന്നുണ്ട്.
   ബ്ലാസ്റ്റേഴ്‌സുമായി തന്നെയാണ് താരം കരാറിലെത്തിയിരിക്കുന്നത് എന്ന സൂചനകളാണ് കൂടുതലും പുറത്ത് വരുന്നത്. ഒരു വർഷ കരാറിലായിരിക്കും താരം ഇന്ത്യൻ ലീഗിൽ പന്ത് തട്ടാനെത്തുന്നത്. പ്രശസ്ത സ്പാനിഷ് ക്ലബ്ബുകളായ എസ്പാന്യോൾ, ഗെറ്റാഫെ, റയൽ സരഗോസ എന്നിവർക്കായി ബൂട്ടുകെട്ടിയിട്ടുള്ള വാസ്ക്വസ്, ലോണടിസ്ഥാനത്തിൽ ഇംഗ്ലീഷ് ക്ലബ്ബായ സ്വാൻസിയ സിറ്റിക്കായും കളിച്ചിട്ടുണ്ട്. 2019ൽ സ്പോർട്ടിംഗ് ഗിജോണിലെത്തിയ താരം നിലവിൽ സെഗുണ്ട ഡിവിഷനിൽ കളിക്കുന്ന അവർക്കായി 53 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളാണ് നേടിയിട്ടുള്ളത്. 2022 ജൂൺ 30 വരെ ഗിജോണുമായി കരാറുള്ള വാസ്ക്വസ് അത് പാതിവഴിയിൽ ഉപേക്ഷിച്ചാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.

   അതേ സമയം വാസ്ക്വസ് ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിടുകയാണെങ്കിൽ ടീമിലേക്കെത്തുന്ന നാലാമത്തെ വിദേശ താരമായിരിക്കും വാസ്ക്വസ്. നേരത്തെ ബോസ്നിയൻ പ്രതിരോധ താരം എനസ് സിപോവിച്ചിനേയും, ഉറുഗ്വായ് താരം അഡ്രിയാൻ ലൂണയേയും ടീമിലെത്തിച്ചിരുന്ന ബ്ലാസ്റ്റേഴ്സ്, അർജന്റൈൻ താരം ജോർജ് പേരെയ്‌ര ഡയസുമായുള്ള കരാറും അവസാന ഘട്ടത്തിലാണ്. വാസ്ക്വസിനെ കൂടി ടീമിലെത്തിക്കാൻ കഴിഞ്ഞാൽ മുന്നേറ്റ നിരയിൽ ശക്തമായ സ്പാനിഷ് - അർജന്റൈൻ കൂട്ടുകെട്ട് സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയും. ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നത്.
   Published by:Naveen
   First published:
   )}