എതിരാളികള്‍ പത്ത് പേര് എന്നിട്ടും അവസാന മത്സരത്തില്‍ ജയം നേടാനാകാതെ ബ്ലാസ്റ്റേഴ്സ്
എതിരാളികള്‍ പത്ത് പേര് എന്നിട്ടും അവസാന മത്സരത്തില്‍ ജയം നേടാനാകാതെ ബ്ലാസ്റ്റേഴ്സ്
23 ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയ ടീമിനോടാണ് ഒരു ഗോളും നേടാന്‍ കഴിയാതെ ബ്ലാസ്റ്റേഴ്സ് സമനിലയില്‍ പരിഞ്ഞത്
isl
Last Updated :
Share this:
കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണിലെ അവസാന മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന് സമനില. നോര്‍ത്ത് ഇസ്റ്റ് യുണൈറ്റഡുമായി നടന്ന മത്സരത്തില്‍ ഗോള്‍രഹിത സമനിലയിലാണ് മത്സരം അവസാനിപ്പിച്ചത്. 23 ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയ ടീമിനോടാണ് ഒരു ഗോളും നേടാന്‍ കഴിയാതെ ബ്ലാസ്റ്റേഴ്സ് സമനിലയില്‍ പരിഞ്ഞത്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൗണ്ടര്‍ അറ്റാക്ക് പ്രതിരോധിക്കുന്നതിനിടെ ബോക്സിന് തൊട്ടുപുറത്ത് മറ്റേജ് പോപ്ലാറ്റ്നിക്കിനെ വീഴ്ത്തിയതിന് റഫറി ഗുര്‍വീന്ദര്‍ സിങ്ങിന് നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. ഗുര്‍വീന്ദര്‍ പുറത്തുപോയതോടെ ഗിരിക് കോസ്ലയെ പിന്‍വലിച്ച് ലാല്‍റെംപുവിയ ഫനായെ കളത്തിലിറക്കിയാണ് നോര്‍ത്ത് ഈസ്റ്റ് മത്സരം തുടര്‍ന്നത്.
പിന്നീട മഞ്ഞപ്പട ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നില്‍ക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗോളെന്നുറച്ച പല നീക്കങ്ങളും നോര്‍ത്ത് ഈസ്റ്റും കാഴ്ചവെച്ചു. ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങിന്റെ സമയോജിതമായ ഇടപെടലാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്.
ഇന്നത്തെ മത്സരത്തോടെ പ്രാഥമി റൗണ്ടിലെ 18 മത്സരങ്ങളില്‍ നിന്ന് 15 പോയന്റുമായി ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്ത് അഞ്ചാം സീസണ് അവസാനിപ്പിച്ചു. സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒമ്പതാം സമനിലയാണ് ഇന്ന് പിറന്നത്. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് മഞ്ഞപ്പടയ്ക്ക് ജയിക്കാനായത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.