നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'വീണ്ടും പൊട്ടി'; ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന് ആറാം തോല്‍വി

  'വീണ്ടും പൊട്ടി'; ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന് ആറാം തോല്‍വി

  isl

  isl

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ആറാം തോല്‍വി. ഇന്നു നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനോട് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. പുതിയ പരിശീലകനു കീഴില്‍ രണ്ടാമത്തെ മത്സരത്തിലും മഞ്ഞപ്പടയ്ക്ക ജയം നേടാന്‍ കഴിയാതെ പോവുകയായിരുന്നു.

   മത്സരത്തിന്റെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യത്തോടയായിരുന്നു ഡല്‍ഹി പന്തു തട്ടിയത്. ഇതിന്റെ ഫലം 28 ാം മിനിറ്റില്‍ തന്നെ ആതഥേയരെ തേടിയെത്തുകയും ചെയ്തു. വലതു ഭാഗത്ത് നിന്നുള്ള റെനെ മിഹെലിച്ചിന്റെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സുവെര്‍ലൂണ്‍ മികച്ച വോളിയിലൂടെ വലയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് ബ്ലാസ്റ്റേഴ്‌സിന് ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍കണ്ടെത്താന്‍ ടീമിന് കഴിഞ്ഞില്ല.

   Also Read: 'തോല്‍വിയ്ക്ക് കാരണം ഇതാണ്'; പരമ്പരയിലെ ആദ്യ പരാജയത്തെക്കുറിച്ച് രോഹിത്

    

   രണ്ടാം പകുതിയിലും കേരളം അക്രമം ശക്തമാക്കിയെങ്കിലും ഗോള്‍ വിട്ടുനില്‍ക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി മെഹിലിച്ച് ഗോളാക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആറാം തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

   മത്സരത്തില്‍ മൂന്നു കേരള താരങ്ങള്‍ യെല്ലോ കാര്‍ഡും ലാല്‍റുവാത്താര ചുവപ്പു കാര്‍ഡും കണ്ടിരുന്നു. 14 മത്സരങ്ങളില്‍ നിന്നും 10 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തെത്താണ്. 13 കളിയില്‍ നിന്നും 10 പോയിന്റുള്ള ഡല്‍ഹി എട്ടാമതും.

    
   First published: