നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കേരള ബ്ലാസ്റ്റേഴ്സ് ഉടമ സെർബിയയിൽ അറസ്റ്റിൽ?

  കേരള ബ്ലാസ്റ്റേഴ്സ് ഉടമ സെർബിയയിൽ അറസ്റ്റിൽ?

  സെർബിയയിൽ അവധി ആഘോഷിക്കാനെത്തിയപ്പോഴാണ് കേരള ബ്ലാസ്റ്റേഴ്സ് ഉടമ അറസ്റ്റിലായതെന്നാണ് സൂചന...

  Nimmagadda_prasad

  Nimmagadda_prasad

  • News18
  • Last Updated :
  • Share this:
   ബെൽഗ്രേഡ്: ഐ.എസ്.എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഉടമ നിമ്മഗഡ പ്രസാദ് സെർബിയയിൽ അറസ്റ്റിലായതായി സൂചന. രണ്ട് ദിവസമായി ബെൽഗ്രേഡ് പൊലീസിന്‍റെ കസ്റ്റഡിയിലായിരുന്ന പ്രസാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

   വൊഡരേവ്-നിസാംപട്നം തുറമുഖ വ്യവസായിക ഇടനാഴി പദ്ധതിയിൽ(വാൻപിക്) സാമ്പത്തിക നഷ്ടമുണ്ടാക്കിയതിനാണ് അറസ്റ്റ്. പദ്ധതിയ്ക്കായി സർക്കാർ 24000 ഏക്കർ ഭൂമി നൽകിയത് വഴിവിട്ടാണെന്ന് ആരോപണമുണ്ടായിരുന്നു. വാൻപിക് പദ്ധതിയുടെ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ റാസ് അൽ ഖൈമയിൽനിന്നാണ് ബെൽഗ്രേഡ് പൊലീസിന് ലഭിച്ചത്. ഇതേത്തുടർന്നായിരുന്നു ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.

   സെർബിയയിൽ അവധി ആഘോഷിക്കാനെത്തിയപ്പോഴാണ് നടപടിയുണ്ടായത്. നിമ്മഗഡ പ്രസാദിന്‍റെ മോചനത്തിനായി ബന്ധുക്കളും ആന്ധ്രാ സർക്കാരും വിദേശകാര്യവകുപ്പിനെ സമീപിച്ചിട്ടുണ്ട്.
   First published:
   )}