കൊച്ചി: യുവ ഫുട്ബോൾ താരങ്ങളെ തേടി
ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. ഇതിനായി ഒരു പദ്ധതിക്ക് കേരളത്തിൽനിന്നുള്ള ഐ എസ് എൽ ക്ലബ്ബ് രൂപം നൽകി. യുവ പ്രതിഭകളെ വളർത്തിയെടുക്കുകയും ഭാവി വാഗ്ദാനങ്ങൾ ആയി അവരെ രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. “കെബിഎഫ്സി യങ് അംബാസഡർ പ്രോഗ്രാം” എന്നാണ് പദ്ധതിയുടെ പേര്.
ഈ സംരംഭത്തിന്റെ ഭാഗമായി, ക്ലബിന്റെ യംഗ് ബ്ലാസ്റ്റേഴ്സ് കേന്ദ്രങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ക്ലബ്ബിന്റെ മുഖവും ശബ്ദവും ആയി മാറുന്ന രീതിയിൽ നൈപുണ്യ സാങ്കേതികവിദ്യാ പരിശീലനത്തിലൂടെ മാർഗനിർദേശം നൽകും. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കെബിഎഫ്സി കോച്ചുകൾ തിരഞ്ഞെടുക്കും.

അതുൽ പി. ബിനു, ഫ്രാൻസിയോ ജോസഫ്, ജോവിയൽ പി. ജോസ്, സിദ്ധാർത്ഥ് സി ബസു എന്നിവരാണ് ക്ലബ്ബിന്റെ ആദ്യ 4
യുവ അംബാസഡർമാർ. ഇവർക്കായി ക്ലബ്ബ് ഒരു ഓൺലൈൻ ഓറിയന്റേഷൻ സെഷൻ നടത്തിയിരുന്നു. ക്ലബിന്റെ എല്ലാ പരിപാടികളിലും മുതിർന്ന അംബാസഡർമാരുമായി ചേർന്ന് പ്രവർത്തിക്കാൻ യുവാക്കൾക്ക് പ്രോഗ്രാം അവസരമൊരുക്കുന്നു.
You may also like:വീടിനു പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ; അകത്ത് ചോറൂണ്; സുഹൃത്തിന്റെ മകന് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീൽ [NEWS]Karipur Crash | കരിപ്പൂർ റൺവേ അപകടം: എയർഇന്ത്യയ്ക്ക് 374 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും [NEWS] ഡോക്ടർമാരും നഴ്സുമാരും ഇല്ല; ദേശീയ ആരോഗ്യ മിഷന്റെ കോവിഡ് വീഡിയോയ്ക്കതെിരെ ഡോക്ടർമാരുടെ സംഘടന [NEWS]
ക്ലബ്ബിന്റെ മൂല്യങ്ങൾ, വിശ്വാസങ്ങൾ, ചരിത്രം, സംസ്കാരം, ലക്ഷ്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ഇവർക്കായി ക്രമീകരിച്ചിരിക്കുന്ന വിവിധ സെഷനുകളിലൂടെ നൈപുണ്യങ്ങൾ നേടാനും അവസരം ഉണ്ട് . യംഗ് അംബാസഡർ പരിപാടി
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പൂർണ്ണമായും സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.