• HOME
  • »
  • NEWS
  • »
  • sports
  • »
  • ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം; ഹൈദരാബാജ് എഫ്.സിയെ ഒരു ഗോളിന് വീഴ്ത്തി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം; ഹൈദരാബാജ് എഫ്.സിയെ ഒരു ഗോളിന് വീഴ്ത്തി

തുടർച്ചയായ മൂന്നാം ജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. ഹൈദരാബാദിന്‍റെ അപരാജിത കുതിപ്പിന് തടയിടാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു

  • Share this:
ഹൈദരാബാദ്: ആദ്യ പകുതിയിൽ ഡിമിട്രിയോസ് ഡയമന്റകോസ് നേടിയ ഗോളിൽ, ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. എതിരാളികളായ ഹൈദരാബാദ് എഫ്‌സിയെ അവരുടെ തട്ടകത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. തുടർച്ചയായ മൂന്നാം ജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. ഹൈദരാബാദിന്‍റെ അപരാജിത കുതിപ്പിന് തടയിടാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.

ഹൈദരാബാദ് ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ജയത്തോടെ ബ്ലാസ്റ്റേഴ്സ് 12 പോയിന്‍റുമായി മൂന്നാം സ്ഥാനത്തെത്തി. 7 മത്സരങ്ങളിൽ നാലാമത്തെ ജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്.

18-ാം മിനിറ്റിലാണ് ദിമിത്രിയോസ് ഡയമന്റക്കോസ് ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്. ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഗോൾ മടക്കാൻ ഹൈദരാബാദ് കിണഞ്ഞുശ്രമിച്ചെങ്കിലും അതെല്ലാം ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു.

രണ്ടാം പകുതിയിലെ മികച്ച അവസരം ആരെൻ ഡിസിൽവയ്ക്ക് ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. മത്സരത്തിൽ ഉടനീളം മുൻതൂക്കം പുലർത്തിയ ബ്ലാസ്റ്റേഴ്സ് അർഹിച്ച ജയമാണ് നേടിയത്.
Published by:Anuraj GR
First published: