നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • വിഡ്ഢി ദിനത്തില്‍ പുതിയ ഹോം ജേഴ്സിയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്; വിശ്വാസം വരാതെ ആരാധകര്‍

    വിഡ്ഢി ദിനത്തില്‍ പുതിയ ഹോം ജേഴ്സിയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്; വിശ്വാസം വരാതെ ആരാധകര്‍

    പലര്‍ക്കും വിശ്വാസമായില്ലെന്ന് മാത്രമല്ല അധികമാര്‍ക്കും പുതിയ ഡിസൈന്‍ അത്രകണ്ട് ഇഷ്ടപ്പെട്ടിട്ടില്ല

    Kerala Blasters

    Kerala Blasters

    • Share this:
      ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണിന്റെ തിയതി  പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തയാറെടുപ്പുകളുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്. 2021-22 സീസണിലേക്കുള്ള തങ്ങളുടെ ഹോം ജേഴ്സി പുറത്തിരിക്കുകയാണ് ലീഗിലെ ഏറ്റവും ജനപ്രിയമായ ടീം.

      ടീമിന്റെ പരമ്പരാഗത നിറമായ മഞ്ഞക്ക് പ്രാധാന്യം കുറച്ചാണ് ബ്ലാസ്റ്റേഴ്സ് ഈ തവണ ജേഴ്സി പുറത്തിറക്കിയിരിക്കുന്നത് എന്നാല്‍ ലോക വിഡ്ഢി ദിനമായ ഏപ്രില്‍ ഒന്നിന് ജേഴ്‌സി പുറത്തിറക്കിയത് കൊണ്ട് ഈ കാര്യത്തില്‍ ആരാധകര്‍ക്ക് വലിയ വിശ്വാസം വന്നിട്ടില്ല. ആരാധകരെ വിഡ്ഢികളാക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു ജേഴ്സി പുറത്തിറക്കിയിരിക്കുന്നത് എന്നാണ് അവരുടെ പക്ഷം.

      ക്ലബ്ബിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മുഴുവന്‍ പുതിയ ജേഴ്സിയുടെ ചിത്രം പങ്കുവച്ചിട്ടുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേരളത്തെ മനോഹരമാക്കുന്ന പല കാര്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ജേഴ്‌സി ഒരുക്കിയിരിക്കുന്നതെന്ന് ക്ലബ്ബ് ജേഴ്‌സി പുറത്തിറക്കുന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കുറിപ്പില്‍ സൂചിപ്പിച്ചത് പോലെ കേരളത്തിന്റെ പ്രകൃതിക്കും പാരമ്പര്യത്തിനും പ്രാധാന്യം നല്‍കിയാണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ബൈജൂസ് സ്പോണ്‍സണ്‍ ചെയ്യുന്ന ജേഴ്സിയില്‍ കേരളത്തിന്റെ കല്പവൃക്ഷമായ തെങ്ങും വള്ളവുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്.

      പക്ഷേ പുതിയ ജേഴ്‌സിക്ക് അത്ര നല്ല പ്രതികരണമല്ല ആരാധകരില്‍ നിന്നും ലഭിക്കുന്നത്. പലര്‍ക്കും വിശ്വാസമായില്ലെന്ന് മാത്രമല്ല അധികമാര്‍ക്കും പുതിയ ഡിസൈന്‍ അത്രകണ്ട് ഇഷ്ടപ്പെട്ടിട്ടില്ല. പലരും തങ്ങളുടെ അതൃപ്തി കമന്റ് ബോക്‌സില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല പരിഹാസവും കമന്റ് ബോക്സില്‍ നിറയുന്നുണ്ട്. ക്ലബിന്റെ പരമ്പരാഗത നിറമായ മഞ്ഞ ഒഴിവാക്കിയത് ശരിയായില്ലെന്നും ആരാധര്‍ക്ക് അഭിപ്രായമുണ്ട്.

      കഴിഞ്ഞ സീസണില്‍ മോശം പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് സീസണ്‍ അവസാനിപ്പിച്ചത്. സീസണിന്റെ പകുതിയില്‍ വച്ച് ടീമിന്റെ പരിശീലകന്‍ പിരിഞ്ഞു പോവുകയും ചെയ്തു. എല്ലാ സീസണിലേയും പോലെ പുതിയ സീസണില്‍ പുതിയ പരിശീലകന്‍ എന്ന കാര്യം ഈ പ്രാവശ്യവും ബ്ലാസ്റ്റേഴ്‌സ് ആവര്‍ത്തിച്ചിരിക്കുകയാണ്. ഇതിനെതിരെ ആരാധകരും തങ്ങളുടെ എതിര്‍പ്പ് കടുത്ത ഭാഷയില്‍ ടീം മാനേജ്‌മെന്റിനെതിരെ പ്രകടിപ്പിച്ചിരുന്നു.

      ടീമിന് ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ചു ഭാവിയില്‍ ടീമില്‍ നടത്തുന്ന മാറ്റങ്ങളെക്കുറിച്ചും വിശദീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്ഡകിസ് രംഗത്തെത്തിയിരുന്നു. ചില കാര്യങ്ങളില്‍ തെറ്റുപറ്റി. ഏറ്റവും വലിയ തെറ്റെന്നത് ഫുട്‌ബോളിന്റെ അടിസ്ഥാന കാര്യങ്ങള്‍ മറന്നു പോയത് തിരിച്ചടിയായി എന്നും അദ്ദേഹം പറഞ്ഞു.

      "ടീമില്‍ നല്ല പ്രതിഭകളായ കളിക്കാരെ എടുക്കുക എന്നത് രണ്ടു വര്‍ഷം മുന്‍പ് സ്വീകരിച്ച തീരുമാനമാണ്. മികച്ച മുഖ്യ പരിശീലകന്‍ വേണം. പലരുമായി ചര്‍ച്ചകള്‍ നടത്തുന്നു. നല്ല പരിശീലകര്‍ കേരള ബ്ലാസ്റ്റേഴ്സില്‍ അവസരത്തിനായി കാത്തു നില്‍ക്കുന്നുണ്ട്. എന്നാല്‍ ഒരു സീസണ്‍ കൂടി മോശം പ്രകടനം താങ്ങാനാകില്ല. പുതിയ പദ്ധതികളും പങ്കാളികളെയും പരിഗണിക്കണം. ഒരു സീസണ്‍ അവസാനിക്കുന്നതും പുതിയ സീസണിലേക്കുള്ള തയാറെടുപ്പ് തുടങ്ങുന്നതും തമ്മിൽ വലിയ വിടവുണ്ടെന്നതാണ് ഐഎസ്എല്ലിന്റെ പ്രധാന പ്രശ്നം," അദ്ദേഹം പറഞ്ഞു.

      കഴിഞ്ഞ സീസണില്‍ ആരാധകരുടെ പിന്തുണ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നില്ലെന്നും അവരുടെ പിന്തുണ വലിയ പ്രചോദനമായേനെ എന്നും സ്‌കിന്‍കിസ് പറഞ്ഞു.
      Published by:user_57
      First published:
      )}