നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters| ക്രൊയേഷ്യന്‍ പ്രതിരോധ താരം, മാര്‍ക്കോ ലേസ്‌കോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

  Kerala Blasters| ക്രൊയേഷ്യന്‍ പ്രതിരോധ താരം, മാര്‍ക്കോ ലേസ്‌കോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

  സീസണില്‍ ടീമിലെത്തുന്ന ആറാമത്തെ വിദേശ താരമാണ് ലേസ്‌കോവിച്ച്. ജിഎന്‍കെ ഡൈനാമോ സാഗ്രെബില്‍ നിന്നാണ് ഈ 30കാരന്‍ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.

  Marko Leskovic

  Marko Leskovic

  • Share this:
  കൊച്ചി,  വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( ഐ എസ് എൽ) സീസണിനായി ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലേസ്‌കോവിച്ചിനെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു . സീസണില്‍ ടീമിലെത്തുന്ന ആറാമത്തെ വിദേശ താരമാണ് ലേസ്‌കോവിച്ച്. ജിഎന്‍കെ ഡൈനാമോ സാഗ്രെബില്‍ നിന്നാണ് ഈ 30കാരന്‍ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.

  ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ലീഗിൽ 150 മത്സരങ്ങൾ കളിച്ച് പരിചയസമ്പത്തുള്ള ലേസ്‌കോവിച്ച്, യുവേഫ യൂറോപ്പ ലീഗിലും കളിച്ചിട്ടുണ്ട്. ഇടങ്കാലന്‍ സെന്റര്‍ബാക്കായും, ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളിലും കളിച്ചു. 2009 മുതല്‍ ക്രൊയേഷ്യ അണ്ടര്‍-18 ടീമിന്റെ ഭാഗമായിരുന്ന താരം 2014ല്‍ അര്‍ജന്റീനക്കെതിരായ മത്സരത്തിലാണ് ക്രൊയേഷ്യന്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 2017 ൽ എസ്റ്റോണിയക്കെതിരെയാണ് അവസാനമായി ക്രൊയേഷ്യൻ ജേഴ്സിയണിഞ്ഞത്‌.

  ഒസിജേക്കിന്റെ യൂത്ത് ടീമിലൂടെയാണ് കരിയര്‍ തുടക്കം. 2009 ഡിസംബറില്‍ ക്ലബ്ബുമായി പ്രൊഫഷണല്‍ കരാറിലേര്‍പ്പെട്ടു.
  ഒസിജേക്കിനായി 35 മത്സരങ്ങളില്‍ ലെഫ്റ്റ്ബാക്ക്, സെന്റര്‍ബാക്ക്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ റോളുകളില്‍ തിളങ്ങി. പിന്നീട്, നാലുവര്‍ഷത്തെ കരാറില്‍ എച്ച്എന്‍കെ റിജേക്കയിലേക്ക് ചേക്കേറി. 41 മത്സരങ്ങളില്‍ ക്ലബ്ബ് ജഴ്‌സിയണിഞ്ഞു. ടീമിനൊപ്പം യുവേഫ യൂറോപ്പ ലീഗിന്റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ക്കും യോഗ്യത നേടി.

  2016ൽ ക്രൊയേഷ്യയിലെ പ്രമുഖ ക്ലബ്ബായ ഡൈനാമോ ‌സാഗ്രബുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ച താരം കഴിഞ്ഞ സീസണിൽ വായ്പാടിസ്ഥാനത്തിൽ എൻ കെ ലോക്കോമോട്ടീവക്കായാണ് കളിച്ചത്. ഈ വർഷം ജൂലൈയോടെ ഡൈനാമോ സാഗ്രബുമായുള്ള അഞ്ച് വർഷ കരാർ അവസാനിച്ച ഈ സെന്റർ ബാക്ക് താരം ഇപ്പോൾ ഫ്രീ ഏജന്റായാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.


  മികച്ച പ്രകടനം നടത്താനുള്ള വലിയ പ്രേരണയുമായി കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്ന ലേസ്‌കോവിച്ച്, പ്രതിരോധത്തിൽ മികച്ച പ്രകടനം നടത്തുന്ന താരമാണെന്ന് എന്ന് കെബിഎഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഈ കരാറും, വരാനിരിക്കുന്ന സീസണിലേക്കുള്ള റിക്രൂട്ട്‌മെന്റും പൂര്‍ത്തീകരിക്കാനായതില്‍ സന്തോഷമുണ്ട്. മാര്‍ക്കോയ്ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

  Also read- ISL Kerala Blasters| കേരള ബ്ലാസ്റ്റേഴ്സിന് ലക്ഷ്യം കിരീടം; പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരക്രമം അറിയാം

  അതേസമയം, കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്ന് മാര്‍ക്കോ ലേസ്‌കോവിച്ച് പറഞ്ഞു. 'ഒരുപാട് വെല്ലുവിളികള്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട്,  ഒരുമിച്ച് ജയിച്ച് തുടങ്ങുന്നതിന് എനിക്ക് കാത്തിരിക്കാനാവുന്നില്ല.'-ലേസ്‌കോവിച്ച് പറഞ്ഞു.

  അതിനിടെ ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്‌സിയോട് തോറ്റു. ടൂർണമെൻ്റിൽ  ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ തോൽവിയാണിത്.  ടൂർണമെന്റിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ബെംഗളൂരു എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തിയത്. കളിയുടെ 45ാം മിനുറ്റില്‍ ഭൂട്ടിയയും 71ാം മിനുറ്റില്‍ ലിയോണ്‍ അഗസ്റ്റിനും വിജയികള്‍ക്കായി വലകുലുക്കി. രണ്ടാം പകുതിയില്‍ മൂന്ന് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി . വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ബെംഗളൂരു എഫ്‌ സിക്കും മൂന്ന് പോയിന്റായി. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സ് 21ന് ഡല്‍ഹി എഫ്‌സിയെ നേരിടും.  മൂന്നു താരങ്ങൾ ചുവപ്പുകാർഡ് പുറത്തു പോയതോടെ അവസാന മിനിറ്റുകളില്‍ എട്ടുപേരുമായാണ്  കേരള ബ്ലാസ്റ്റേഴ്‌സ്  കളിച്ചത്.
  Published by:Naveen
  First published: