നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Kerala Blasters| സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വേസ്‌ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ

    Kerala Blasters| സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വേസ്‌ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ

    സ്പാനിഷ് സെക്കന്റ് ഡിവിഷൻ ക്ലബായ സ്പോർടിങ് ഗിഹോണിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ക്ലബുമായി ഒരു വർഷക്കരാറിൽ ഒപ്പിട്ട താരം, 2022 മെയ് 31വരെ ക്ലബിൽ തുടരും.

    Alvaro Vazquez

    Alvaro Vazquez

    • Share this:
    കൊച്ചി: സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വേസ്‌ ഐ എസ്‌ എൽ എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. സ്പാനിഷ് സെക്കന്റ് ഡിവിഷൻ ക്ലബായ സ്പോർടിങ് ഗിഹോണിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ക്ലബുമായി ഒരു വർഷക്കരാറിൽ ഒപ്പിട്ട താരം, 2022 മെയ് 31വരെ ക്ലബിൽ തുടരും.

    ബാഴ്സലോണയിൽ ജനിച്ച ഈ മുപ്പതുകാരൻ ഫുട്ബോൾ ജീവിതം തുടങ്ങുന്നത് ആർ സി ഡി എസ്പാന്യോളിലാണ്. 2005ൽ അവരുടെ യൂത്ത് അക്കാദമി താരമായിരുന്നു. നാല് വർഷത്തിനുശേഷം സീനിയർ തലത്തിൽ അരങ്ങേറി. ആ വർഷംതന്നെ എസ്പാന്യോളിനായി സ്പാനിഷ് ലീഗിലും അരങ്ങേറ്റം കുറിച്ചു. 2012 ൽ ഗെറ്റാഫെ സിഎഫിൽ ചേർന്നു. പിന്നീട് സ്വാൻസീ സിറ്റിയിൽ വായ്പാടിസ്ഥാനിലെത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിലും അരങ്ങേറി. തുടർന്ന് ആദ്യ ക്ലബായ എസ്പാന്യോളിലേക്ക് തിരിച്ചെത്തി. നാല് വർഷത്തേക്കായിരുന്നു കരാർ. ഈ കാലയളവിൽ ജിംനാസ്റ്റിക് ഡി ടറഗോണ, റയൽ സരഗോസ എന്നീ ക്ലബ്ബുകൾക്കായി സെഗുണ്ട ഡിവിഷനിലും കളിച്ചു. 2019ൽ സ്പോർടിങ് ഗിഹോണുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പിട്ടു. 2011ലെ ഫിഫ അണ്ടർ 20 ലോകകപ്പിൽ സ്പെയ്നിനായും കളിക്കുകയും സ്പാനിഷ് ജേഴ്‌സിയിൽ ലോകകപ്പിൽ അഞ്ച് ഗോളുകൾ നേടുകയും ചെയ്തു. പ്രീമിയർ ലീഗിൽ 12ഉം സ്പാനിഷ് ലീഗിൽ 150ൽ കൂടുതലും മത്സരങ്ങളിൽ ഇറങ്ങി.

    അൽവാരോയെപ്പോലുള്ള വമ്പൻ താരങ്ങൾ ഒപ്പം ചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. ‘അൽവാരോ ഞങ്ങളുടെ കുടുംബത്തിൽ ചേരുന്നത് ആവേശകരമാണ്. അദ്ദേഹത്തിന്റെ കളി മികവും, ഊർജവും, നായക ഗുണവും ടീമിന് ശക്തി പകരും– സ്കിൻകിസ് പറഞ്ഞു.

    ഫുട്ബോൾ ജീവിതത്തിലെ പുതിയ ഘട്ടമാണ് ഇതെന്ന് അൽവാരോ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഫുട്ബോളിനെക്കുറിച്ചും ഇവിടുത്തെ സംസ്കാരത്തെക്കുറിച്ചും ഏറെ കേട്ടിട്ടുണ്ട്. ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. കളത്തിനകത്തും പുറത്തും ടീമിന് വേണ്ടി മികവുകാട്ടുമെന്നും അൽവാരോ കൂട്ടിച്ചേർത്തു.  2022 ജൂൺ 30 വരെ ഗിഹോണുമായി കരാർ ഉണ്ടായിരുന്നെങ്കിലും ഉഭയസമ്മത പ്രകാരം അത് ഉപേക്ഷിച്ചാണ് അൽവാരോ ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിനായി പന്ത് തട്ടാൻ എത്തുന്നത്.


    നേരത്തെ, അർജന്റീന മുന്നേറ്റക്കാരൻ ജോർജ് റൊണാൾഡോ പെരേര ഡയസിനേയും ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് എത്തിച്ചിരുന്നു. അർജന്റീന ക്ലബ് അത്ലറ്റികോ പ്ലാറ്റെൻസിൽ നിന്ന് വായ്പ്പാടിസ്ഥാനത്തിലാണ് പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനം മറികടക്കാൻ മികച്ച മുന്നൊരുക്കങ്ങൾ നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് ഇക്കുറി മികച്ച താരങ്ങളെ തന്നെയാണ് ടീമിലേക്ക് എത്തിച്ചിരിക്കുന്നത്.

    ഇപ്പോൾ ക്ലബിന്റെ പ്രീസീസൺ മത്സരങ്ങൾ നടക്കുകയാണ്. സെപ്റ്റംബർ 3 ന് ജമ്മു & കാശ്മീർ  ബാങ്ക് എഫ് സിക്കെതിരെയാണ് (ജെ & കെ ബാങ്ക് XI) കെബിഎഫ്‌സിയുടെ അവസാന പ്രീസീസൺ മത്സരം.

    കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച്, ഈ സീസണിലും ബയോ-ബബിള്‍ സുരക്ഷയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. ടീമുമായി ചേരുന്നതിന് മുമ്പ് എല്ലാ താരങ്ങളും അവരുടെ ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തിയാക്കിയിരുന്നു. താരങ്ങള്‍ക്ക് സ്ഥിരം ആരോഗ്യ പരിശോധനകള്‍ നടത്തി, സുരക്ഷിതവും ആരോഗ്യകരവുമായ ഒരു സീസണാണ് കെബിഎഫ്‌സി ലക്ഷ്യമിടുന്നത്.
    Published by:Naveen
    First published:
    )}