നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇനി കളിമാറും'; സൂപ്പര്‍ താരം കേരളാ ബ്ലാസ്റ്റേഴ്‌സില്‍

  'ഇനി കളിമാറും'; സൂപ്പര്‍ താരം കേരളാ ബ്ലാസ്റ്റേഴ്‌സില്‍

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • Last Updated :
  • Share this:
   കൊച്ചി: ഐഎസ്എല്ലില്‍ വിജയം കണ്ടെത്താതെ ഉഴലുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിനു പുത്തന്‍ ഈര്‍ജ്ജം പകരം യുവതാരം ടീമില്‍. ഐ ലീഗില്‍ മിനര്‍വ പഞ്ചാബിന്റെ താരമായ പതിനെട്ടുകാരന്‍ നോങ്ദാംബ നോറാമുമായാണ് ബ്ലാസ്റ്റേഴ്‌സ് കരാറിലേര്‍പ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഔദ്യോഗികമായി വാര്‍ത്ത പുറത്തുവിട്ടത്. രണ്ട് വര്‍ഷത്തെ കരാറിലാണ് നോറാം കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയിരിക്കുന്നത്.

   ജനുവരി ആദ്യ ആഴ്ചയിലാകും താരം ബ്ലാസ്റ്റേഴ്സിന്റെ ക്യാംപിലെത്തുക. ജീക്സണ്‍ സിങ്, ധീരജ് സിംഗ്, ഋഷി ദത്ത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ അണ്ടര്‍ 17 ടീമിലണ്ടായിരുന്ന താരമാണ് നോറാം. വിങ്ങുകളിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തെ ടീമിലെത്തിച്ചത് ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാകും.


   Also Read: ഫേസ്ബുക്കില്‍ കവര്‍ ചിത്രം മാറ്റിയ ബ്ലാസ്റ്റേഴ്‌സിനെ ട്രോളി ആരാധകര്‍

   നേരത്തെ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയിരുന്നു. സീസണില്‍ 12 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ജയവും ആറ് സമനിലയും അഞ്ച് തോല്‍വിയുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.

   First published:
   )}