നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters| കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിദേശ സൈനിംഗ്; മുൻ ചെന്നൈയിൻ എഫ്‌സി താരം എനെസ് സിപോവിച്ച് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ

  Kerala Blasters| കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിദേശ സൈനിംഗ്; മുൻ ചെന്നൈയിൻ എഫ്‌സി താരം എനെസ് സിപോവിച്ച് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ

  ഒരു വർഷ കരാറിലാണ് സിപോവിച്ച് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.

  Enes Sipovic| Credits: Twitter, Kerala Blasters FC

  Enes Sipovic| Credits: Twitter, Kerala Blasters FC

  • Share this:
   കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് ഒരു വിദേശ താരം കൂടി. ബോസ്‌നിയൻ താരമായ എനെസ് സിപോവിച്ച് ഐഎസ്എല്ലിൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ പന്ത് തട്ടും. ഐഎസ്എല്ലിൽ കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്സിയുടെ താരമായിരുന്നു സിപോവിച്ച്.

   സരജേവോയിലെ ബോസ്‌നിയന്‍ ക്ലബായ സെല്‍ജെസ്‌നികറിലൂടെയാണ് സിപോവിച്ച് തന്റെ ഫുട്‍ബോൾ കരിയർ തുടങ്ങിയത്. പിന്നീട് റുമേനിയൻ ക്ലബ്ബായ എസ്‌സി ഒടെലുല്‍ ഗലാറ്റിയില്‍ ചേരുകയും ക്ലബ്ബിനൊപ്പം അരങ്ങേറ്റ സീസണില്‍ തന്നെ 2010-11 റുമേനിയൻ ടോപ്പ് ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുകയും ചെയ്തു. ഒടെലുല്‍ ഗലാറ്റിയിൽ ആറ് സീസണുകൾ വളരെ വിജയകരമായി പൂർത്തിയാക്കിയ താരം, പിന്നീട് ബെൽജിയൻ ക്ലബ്ബായ കെ.വി.സി വെസ്റ്റര്‍ലോ, മൊറോക്കൻ ക്ലബ്ബുകളായ ഇത്തിഹാദ് ടാംഗര്‍, ആര്‍എസ് ബെര്‍ക്കെയ്ന്‍, സൗദി അറേബ്യൻ ക്ലബ്ബായ ഒഹോദ് ക്ലബ് എന്നീ ടീമുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടി. ഇതിനുശേഷം താരം തന്റെ ആദ്യ ക്ലബ്ബായ എഫ്‌കെ സെല്‍ജെസ്‌നികറിലേക്ക് തന്നെ മടങ്ങിയെത്തി.

   കഴിഞ്ഞ സീസണില്‍ ചെന്നൈയിൻ എഫ്‌സിയിലൂടെ ഐഎസ്എല്ലിന്റെ ഭാഗമാവുന്നതിന് മുൻപ്, ഖത്തറിലെ ഉമ്മു സലാലിന് . കഴിഞ്ഞ ഐഎസ്എവേണ്ടിയാണ് അദ്ദേഹം കളിച്ചിരുന്നത്. കഴിഞ്ഞ സീസണില്‍, 18 മത്സരങ്ങളിൽ ചെന്നൈയിൻ ജേഴ്‌സിയിൽ ഇറങ്ങിയ താരം ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു. ബോസ്‌നിയൻ താരമായ സിപോവിച്ച് ബോസ്‌നിയ ആൻഡ് ഹെര്‍സഗോവിനയുടെ അണ്ടര്‍ 21 ദേശീയ ടീമിലും കളിച്ചിട്ടുണ്ട്. ഇക്കുറി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്‌സിയിൽ ഐഎസ്എല്ലിൽ ഇറങ്ങുന്ന താരം മഞ്ഞപ്പടയ്ക്ക് വേണ്ടി കളിക്കാൻ ഇറങ്ങുന്ന ആദ്യ ബോസ്‌നിയൻ താരം കൂടിയാണ്.   സിപോവിച്ചിനെ സ്വന്തമാക്കിയത് വളരെയേറെ സന്തോഷപൂർവമാണ് ടീം മാനേജ്‌മെന്റ് ആരാധകരെ അറിയിച്ചത്. "സെറ്റ് പീസുകളിലും പൊസിഷനിങിലും സമര്‍ഥനായ, വിശ്വസ്തനായ പ്രതിരോധക്കാരനാണ് എനെസ് സിപോവിച്ച്, ഇന്ത്യന്‍ സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്കറിയാം, ഒരു മികച്ച ടീം താരമാണ് എനെസ്. കേരള നിരയിൽ അദ്ദേഹം കളിക്കുന്നത് കാണാൻ കാത്തിരിക്കുന്നു. വരും സീസണിൽ ഒരുമിച്ച് പ്രവർത്തിക്കാനായി കാത്തിരിക്കുന്നു." - താരത്തിന്റെ സൈനിംഗ് പുറത്തുവിട്ടതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് പറഞ്ഞു.

   അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സിപോവിച്ച് പ്രതികരിച്ചു. ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള ആരാധക ബലമുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകളിലൊന്നില്‍ ചേരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

   Also read- ഉറുഗ്വേ താരം അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സിയില്‍

   കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനം മറികടക്കാൻ ഈ സീസണിൽ മികച്ച മുന്നൊരുക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. കഴിഞ്ഞയാഴ്ച ഉറുഗ്വേ താരമായ അഡ്രിയൻ ലൂണയെ ടീമിൽ എത്തിച്ചതിന് ശേഷം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്ന രണ്ടാമത്തെ വിദേശ താരമാണ് സിപോവിച്ച്. ഒരു വർഷ കരാറിലാണ് സിപോവിച്ച് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.
   Published by:Naveen
   First published:
   )}