നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില

  ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില

  • Last Updated :
  • Share this:
   കൊച്ചി: നിര്‍ണ്ണായകമായ ഹോം മത്സരത്തില്‍ ജംഷെഡ്പൂരിനെതിരെ കേരളാ ബ്ലാസ്‌റ്റേ്‌സിന് വീണ്ടും സമനില. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തില്‍ സമനില പിടിച്ചത്. മത്സരത്തിന്റെ 66 ാം മിനിട്ടില്‍ ടിം കാഹിലിനെതിരെ ബ്ലാസ്റ്റേഴ്‌സ് ഗോളി ധീരജ് സിങ്ങിന്റെ ഫൗളിന് ലഭിച്ച പെനാല്‍റ്റിയിലൂടെ കാര്‍ലോസ് കാര്‍വെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വല കുലുക്കിയത്.

   പിന്നീട് 77-ാം മിനിറ്റില്‍ സെയ്മിന്‍ലെന്‍ ഡുംഗലിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ ജയിച്ച ശേഷം ഒരു കളിപോലും ജയിക്കാനാകാതെ സീസസണില്‍ കിതക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 6 സമനിലയും മൂന്ന് തോല്‍വിയും ഒരു ജയവുമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.

   ഗൗതം ഗംഭീർ വിരമിച്ചു

   സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രകടമായിരുന്നു ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരങ്ങളിലേതിു സമാനമായി അവസാന നിമിഷം തോല്‍ക്കാനുള്ള സാധ്യതയും ബ്ലാസ്‌റ്റേഴ്‌സിന് ഇന്നത്തെ മത്സരത്തിലുമാണ്ടായിരുന്നു. ഭാഗ്യത്തിനാണ് നാലാം തോല്‍വിയില്‍ നിന്ന് ടീം രക്ഷപ്പെട്ടത്.

   First published:
   )}