നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സഹലിനായി എടികെ ബ്ലാസ്റ്റേഴ്സിന് ഓഫർ ചെയ്തത് മൂന്ന് സീനിയർ താരങ്ങളെ - റിപ്പോർട്ട്

  സഹലിനായി എടികെ ബ്ലാസ്റ്റേഴ്സിന് ഓഫർ ചെയ്തത് മൂന്ന് സീനിയർ താരങ്ങളെ - റിപ്പോർട്ട്

  സഹലിന് വേണ്ടി എടികെ നടത്തിയ നീക്കത്തിന്റെ വിവരം പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

  Sahal Abdul Samad

  Sahal Abdul Samad

  • Share this:
   കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിലെ മിന്നും താരം സഹൽ അബ്ദുൾ സമദിനെ ടീമിലെത്തിക്കാൻ ഐ എസ് എൽ വമ്പന്മാരായ എടികെ മോഹൻ ബഗാൻ രംഗത്തുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച യുവ താരങ്ങളിലൊരാളായ സഹലിനെ ടീമിലെത്തിക്കാനുള്ള താല്പര്യവുമായി എടികെ മോഹൻ ബഗാൻ ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിനെ സമീപിച്ചിരുന്നതായും, സഹലിനെ ലഭിക്കുന്നതിന് പകരം തങ്ങളുടെ മൂന്ന്‌ സീനിയർ താരങ്ങളെ അവർ ബ്ലാസ്റ്റേഴ്സിന് വാഗ്ദാനം ചെയ്തെന്നും പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

   ഇന്ത്യയുടെ ഭാവി വാഗ്ദാനമെന്ന് വിലയിരുത്തുന്ന സഹലിനെ സ്വന്തമാക്കാൻ മുൻപും പല ക്ലബ്ബുകളും രംഗത്തെത്തിയിട്ടുണ്ടെങ്കിലും താരത്തെ വിട്ടു കൊടുക്കാൻ ബ്ലാസ്റ്റേഴ്സ് യാതൊരു താല്പര്യവും കാണിച്ചിട്ടില്ല. ഇത്തവണ എടികെ സമീപിച്ചപ്പോഴും ബ്ലാസ്റ്റേഴ്‌സ് അവരുടെ മിന്നും താരത്തെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. അതുകൊണ്ട് തന്നെ മോഹൻ ബഗാൻ മുന്നോട്ട് വെച്ച വമ്പൻ ഓഫർ അവർ പാടെ തള്ളിക്കളയുകയായിരുന്നു.


   നിലവിൽ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരങ്ങളിലൊരാളാണ് മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൾ സമദ്. ആരാധകരുടെ പ്രിയ താരങ്ങളിലൊരാളായ സഹൽ 2017 മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ്. 2017ൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരം വളരെ പെട്ടെന്ന് തന്നെ ടീമിന്റെ അവിഭാജ്യ ഘടകങ്ങളിലൊരാളായി മാറുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഇതു വരെ 51 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ താരം ഒരു ഗോൾ നേടിയതിനൊപ്പം അഞ്ച് ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്. തങ്ങളുടെ മുഖമായി ബ്ലാസ്റ്റേഴ്സ് കാണുന്ന സഹലിന് 2025 വരെയാണ് ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളത്.

   Kerala Blasters | ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം; ഇന്ത്യ നേവിയെ വീഴ്ത്തിയത് 1-0ന്

   ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്‍റായ ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തി. എഴുപതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.

   ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയില്‍ ഒന്നാമത് എത്തി. ഇനി പതിനഞ്ചാം തീയതി ബെംഗളൂരു എഫ് സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

   ബ്ലാസ്‌റ്റേഴ്‌സിനായി ജസ്സല്‍, ആല്‍ബിനോ, രാഹുല്‍ കെ.പി, ജീക്‌സണ്‍ സിങ്, ലൂണ, ഖബ്ര തുടങ്ങിയ പ്രധാന താരങ്ങളെല്ലാം കളത്തിലിറങ്ങി. ഐഎസ്‌എല്ലിന് മുന്നോടിയായാണ് ബ്ലാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

   നാല് ഗ്രൂപ്പുകളിലായാണ് ഡ്യൂറണ്ട്​ കപ്പ്​ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള ഗ്രൂപ്പ്​ ഡിയിലാണ്​. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്​ഥാനക്കാര്‍ നോകൗട്ടില്‍ കടക്കും. ഒക്​ടോബര്‍ മൂന്നിനാണ്​ ഫൈനല്‍​ പോരാട്ടം.
   Published by:Naveen
   First published: