നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഒടുവില്‍ ജയം'; 'വിനീതിന്റെ' ചെന്നൈയെ മൂന്നുഗോളിന് തകര്‍ത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ്

  'ഒടുവില്‍ ജയം'; 'വിനീതിന്റെ' ചെന്നൈയെ മൂന്നുഗോളിന് തകര്‍ത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ്

  സഹല്‍ അബ്ദുള്‍ സഹലിന്റെ മിന്നുന്ന ഗോളുള്‍പ്പെടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നുഗോള്‍ നേട്ടം

  isl

  isl

  • News18
  • Last Updated :
  • Share this:
   കൊച്ചി: ഏറെ വൈകിയെങ്കിലും ആരാധകര്‍ കാത്തിരുന്ന പ്രകടനം പുറത്തെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലില്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈ എഫ്‌സിയെ എതിരില്ലാത്ത മൂന്നുഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. മലയാളി താരം സഹല്‍ അബ്ദുള്‍ സഹലിന്റെ മിന്നുന്ന ഗോളുള്‍പ്പെടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നുഗോള്‍ നേട്ടം.

   സഹലിനു പുറമെ മത്തേജ് പൊപ്ലാറ്റ്‌നിക്കിന്റെ ഇരട്ട ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിനു പുത്തന്‍ ഊര്‍ജ്ജം നല്‍കിയത്. ലീഗിലെ 16 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ ജയമാണ് ഇന്നത്തേത്. ഹോം മത്സരത്തിലെ ആദ്യ ജയവും.

   Also Read: പുല്‍വാമ ഭീകരാക്രമണം: പ്രതിഷേധം രേഖപ്പെടുത്തി ക്രിക്കറ്റ് ലോകം

    

   23ാം മിനിറ്റില്‍ പെക്കൂസന്റെ ക്രോസില്‍ നിന്ന് മത്തേജ് പൊപ്ലാറ്റ്‌നിക്കാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യം വല കുലുക്കിയത്. പെക്കൂസന്റെ ലോ ക്രോസ് തടയുന്നത് ഗോള്‍കീപ്പര്‍ കരണ്‍ജിത്ത് സിങ്ങിന് പിഴച്ചപ്പോള്‍ പന്ത് ലഭിച്ച പൊപ്ലാറ്റ്‌നിക്ക് ലക്ഷ്യം കാണുകയായിരുന്നു. രണ്ടാം പകുതിയിലും ടീം ആക്രമിച്ച് കളിച്ചപ്പോള്‍ തുടക്കത്തില്‍ തന്നെ വീണ്ടും പൊപ്ലാറ്റ്‌നിക്ക് ലക്ഷ്യം കണ്ടു. 55 ാമം മിനിറ്റിലായിരുന്നു ഈ ഗോള്‍ നേട്ടം.

   Dont Miss: 'ധോണി ആണെന്നാണോ നിന്റെ വിചാരം' ; ദിനേശ് കാർത്തിക്കിനെ വെറുതെവിടാതെ ആരാധകർ

    

   71ാം മിനിറ്റിലായിരുന്നു സഹലിന്റെ ഗോള്‍ നേട്ടം. താരത്തിന്റെ കാലുകളില്‍ നിന്ന് തന്നെയായിരുന്നു പന്ത് ലക്ഷ്യത്തിലേക്ക് അടുത്തതും. സഹല്‍ നല്‍കിയ പാസ് ഡുംഗല്‍ ബോക്‌സിന് അരികില്‍ നിന്നും മറിച്ചു നല്‍കിയത് ചെന്നൈ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. ഓടിക്കറിയ സഹല്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് വലയ്ക്കുള്ളില്‍ എത്തിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനായുള്ള സഹലിന്റെ ആദ്യ ഗോളാണ് ഇത്. ബ്ലാസ്റ്റേഴ്സ് വിട്ട സികെ വിനീത് ഉള്‍പ്പെടെയുള്ള താരങ്ങളോടായിരുന്നു മഞ്ഞപ്പടയുടെ ജയം.
   First published:
   )}