രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ് ആണ് ക്യാപ്റ്റന്‍. സിജോമോന്‍ ജോസഫാണ് വൈസ് ക്യാപ്റ്റന്‍. 2022-23 സീസണില്‍ റാഞ്ചിയിലും ജയ്പൂരിലുമായി നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഷോൺ റോജര്‍, കൃഷ്ണ പ്രസാദ്, വൈശാഖ് ചന്ദ്രന്, സച്ചിന് സുരേഷ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.
ഡിസംബര്‍ 10ന് കേരള ടീം റാഞ്ചിയിലേക്ക് തിരിക്കും. 13ന് ഝാർഖണ്ഡിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഇരുപതാം തിയതി ആരംഭിക്കുന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാനാണ് കേരളത്തിന്റെ എതിരാളികള്‍.
കേരള ടീം: സഞ്ജു സാംസണ്(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സിജോമോന്‍ ജോസഫ്(വൈസ് ക്യാപ്റ്റന്‍), രോഹന് എസ് കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, വത്സാല്‍ ഗോവിന്ദ് ശര്‍മ്മ, രോഹന് പ്രേം, സച്ചിന് ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം ഡി, ഫനൂസ് എഫ്, ബേസില്‍ എന്‍ പി, വൈശാഖ് ചന്ദ്രന്, സച്ചിന് എസ്(വിക്കറ്റ് കീപ്പര്‍), രാഹുല്‍ പി(ഫിറ്റ്നസ്)
നസീര്‍ മച്ചാന്(നിരീക്ഷകന്), ടിനു യോഹന്നാന്(മുഖ്യ പരിശീലകന്), മസ്ഹര്‍ മൊയ്ദു(സഹ പരിശീലകന്), രജീഷ് രത്നകുമാര്‍(സഹപരിശീകന്‍), വൈശാഖ് കൃഷ്ണ(ട്രെയിനര്‍), ഉണ്ണികൃഷ്ണന് ആര് എസ്(ഫിസിയോ), സജി സോമന്(വീഡിയോ അനലിസ്റ്റ്).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.