Cricket in Kochi | കൊച്ചി പഴയ കൊച്ചിയാകുമോ ? സ്റ്റേഡിയത്തിൽ ക്രിക്കറ്റ് നടത്തണമെന്ന് അസോസിയേഷൻ

കേരള ക്രിക്കറ്റ് അസോസിയേഷന്റെ അപേക്ഷയോട് ‌ അനുകൂലമായ നിലപാട്  ആണ് ജി സി ഡി എ ക്കും ഉള്ളത്

News18 Malayalam | news18-malayalam
Updated: June 9, 2020, 9:00 PM IST
Cricket in Kochi | കൊച്ചി പഴയ കൊച്ചിയാകുമോ ? സ്റ്റേഡിയത്തിൽ ക്രിക്കറ്റ് നടത്തണമെന്ന് അസോസിയേഷൻ
കൊച്ചി ജവഹർലാൽ ലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം
  • Share this:


കൊച്ചി ജവാഹർലാൽ ലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങൾക്കും വേദിയാകാനുള്ള വഴിയൊരുങ്ങുന്നു. ക്രിക്കറ്റ് മത്സരങ്ങൾ കൂടി നടത്താൻ ഗ്രൗണ്ട് വിട്ടുനൽകണം എന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ സി എ ) ജി സി ഡി എ ക്ക്‌ കത്ത് നൽകി. സ്റ്റേഡിയം വിട്ട് നൽകുന്നതിൽ എതിർപ്പില്ലെന്ന് ജി സി ഡി എ യും വ്യക്തമാക്കി.

ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ജി സി ഡി എ കേരള ക്രിക്കറ്റ് അസോസിയേഷന് മുപ്പത് വർഷത്തേക്ക് പാട്ടത്തിനു നൽകിയതാണ്. എന്നാൽ അണ്ടർ 19 ഫുട്‌ബോൾമത്സരങ്ങൾക്കു വേദി ആയതിൽ പിന്നെ ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് ആക്കിയതോടെ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നിർത്തി. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക് ചുവടു മാറ്റുന്നതോടെ ആണ് ക്രിക്കറ്റ്‌ മത്സരങ്ങൾക്ക് സ്റ്റേഡിയം വിട്ടുനല്കണം എന്ന് ആവശ്യപ്പെട്ടു കെ സി എ കത്തു നൽകിയത്. ഇന്ത്യയിൽ വിവിധ സ്റ്റേഡിയങ്ങളിൽ ക്രിക്കറ്റും ഫുട്‌ബോളും നടത്താറുണ്ട്. അതുപോലെ സൗകര്യവും കലൂർ സ്റ്റേഡിയത്തിൽ ഒരുക്കണമെന്നാണ് ആവശ്യം.
TRENDING:അഞ്ചാം ക്ലാസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച് അധ്യാപകൻ
[NEWS]
RIP Chiranjeevi Sarja|പത്ത് വർഷത്തെ സൗഹൃദത്തിനൊടുവിൽ വിവാഹം; ഒടുവിൽ മേഘ്നയെ തനിച്ചാക്കി ചീരു മടങ്ങി
[PHOTO]
DYFI അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു
[NEWS]


ബ്ലാസ്റ്റേഴ്‌സ് കലൂർ സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കിയതിനുശേഷം തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് കേരളത്തിലെ ക്രിക്കറ്റ് മത്സരങ്ങൾ. കൊച്ചി കൂടി വേദി ആകുമ്പോൾ മലബാറിൽ നിന്നു ഉള്ളവർക്ക് കളി കാണാൻ അധിക ദൂരം സഞ്ചരിക്കേണ്ടി രില്ല . കേരളം കോവിഡ് ഭീതി കുറഞ്ഞ സംസ്ഥാനമായതിനാൽ ഐ പി എൽ സീസൺ ആരംഭിക്കുബോൾ ഇവിടെ മത്സരങ്ങൾ നടത്താനുള്ള സാധ്യതയും കെ സി എ കാണുന്നുണ്ട് .


First published: June 9, 2020, 9:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading