• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരള ക്രിക്കറ്റ് ടീമിൽ ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ കലാപക്കൊടി

News18 Malayalam
Updated: July 26, 2018, 3:44 PM IST
കേരള ക്രിക്കറ്റ് ടീമിൽ ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ കലാപക്കൊടി
News18 Malayalam
Updated: July 26, 2018, 3:44 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീമിൽ കലാപം. ക്യാപ്ടന്‍ സച്ചിന്‍ ബേബിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 13 കളിക്കാര്‍ കെ.എസി.എയ്ക്ക് കത്തയച്ചു. സഞ്ജു സാംസണും റോഹന്‍ പ്രേമും അടക്കമുള്ള പ്രധാന കളിക്കാരാണ് ക്യാപ്ടനെതിരേ രംഗത്തെത്തിയത്. കളിക്കാരുടെ നിലപാട് തള്ളിയ കെ.സി.എ സംഭവത്തില്‍ ടീം മാനേജറുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കഴിഞ്ഞ രഞ്ജി സീസണിലാണ് സച്ചിന്‍ ബേബി കേരള ടീം ക്യാപ്ടനാകുന്നത്. ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടില്‍ കടന്ന ടീം ഇപ്പോഴും മികച്ച ഫോമിലാണ്. പരിശീലനത്തിന്റെ ഭാഗമായി നടത്തിയ ശ്രീലങ്കന്‍ പര്യടനത്തിലും കര്‍ണാടകയില്‍ നടക്കുന്ന തിമ്മയ്യ ട്രോഫി ടൂര്‍ണമെന്റിലും നല്ല പ്രകടനം കാഴ്ചവെച്ചു.

ഇതിനിടെയാണ് ക്യാപ്ടനെതിരേ ടീമിന്റെ പടപ്പുറപ്പാട്. ടീമിലെ മുതിര്‍ന്ന താരങ്ങളും ജൂനിയര്‍ താരങ്ങളും ക്യാപ്ടനെ അനുകൂലിക്കുന്നില്ല. കളിക്കാരോടുള്ള സച്ചിന്റെ സമീപനം ശരിയല്ല. സ്വാര്‍ഥനും ധിക്കാരിയുമാണ് ക്യാപ്ടന്‍. വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും പരാജയങ്ങളില്‍ ടീം അംഗങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.



ക്യാപ്ടന്റെ പെരുമാറ്റത്തില്‍ കളിക്കാര്‍ അസ്വസ്ഥരാണ്. പുതിയ സീസണില്‍ ടീമിന്റെ മുന്നോട്ടുപോക്കിന് ക്യാപ്ടനെ മാറ്റിയേ മതിയാകൂവെന്നും 13 കളിക്കാര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു. എന്നാല്‍ ക്യാപ്ടനെതിരേയുള്ള കളിക്കാരുടെ നീക്കത്തില്‍ കെസിഎ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. പരാതി ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും എന്നാല്‍ പരാതി പറയാന്‍ തെരഞ്ഞെടുത്ത രീതി ശരിയല്ലെന്നും കെസിഎ സെക്രട്ടറി ന്യൂസ് 18നോട് പറഞ്ഞു

ടീമിന്റെ മുഖ്യപരിശീലകന്‍ ഡേവ് വാട്ട്‌മോര്‍ ഇംഗ്ലണ്ടിലാണ്. അദ്ദേഹവും കര്‍ണാടകയിലുള്ള ടീമും മടങ്ങി വന്നേശേഷം കളിക്കാരുടെ യോഗം ചേരും. ടീമിനു പുറത്തുള്ള ഇടപെടലുകളും കെസിഎ നേതൃത്വത്തിലുള്ള തര്‍ക്കങ്ങളും താരങ്ങളുടെ പരാതിക്കു പിന്നിലുണ്ടെന്നാണ് വിവരം.

 
First published: July 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...