HOME » NEWS » Sports » KERALA FIRST FEMALE FOOTBALLER FAUSIA MAMPETTA PASSES AWAY NEW GH NJ

ഫൗസിയ മാമ്പറ്റ: വിടവാങ്ങിയത് കേരളത്തില്‍ വനിതാ ഫുട്‌ബോളിന് വഴി തെളിയിച്ച പരിശീലക

കോഴിക്കോട് വെള്ളിമാട്കുന്നിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

News18 Malayalam | news18-malayalam
Updated: February 20, 2021, 5:55 PM IST
ഫൗസിയ മാമ്പറ്റ: വിടവാങ്ങിയത് കേരളത്തില്‍ വനിതാ ഫുട്‌ബോളിന് വഴി തെളിയിച്ച പരിശീലക
Fauzia Mampetta (Photo Credit: Twitter)
  • Share this:
കേരളത്തില്‍ വനിതാ ഫുട്‌ബോളിന് വഴി തെളിയിച്ച വ്യക്തി എന്ന നിലയിലാണ് ഫൗസിയ മാമ്പറ്റയെ (49) ഓര്‍ക്കാനാകുക. കഴിഞ്ഞ വെള്ളിയാഴ്ച്ച കോഴിക്കോട് വെള്ളിമാട്കുന്നിലെ വസതിയിൽ വെച്ചായിരുന്നു അവരുടെ അന്ത്യം.

2016 ല്‍ കാൻസര്‍ ബാധിതയാണെന്ന് കണ്ടെത്തിയ ഫൗസിയ  മാറാവ്യാധിയുമായുള്ള അഞ്ച് വര്‍ഷത്തെ പോരാട്ടത്തിനു ശേഷമാണ് വിട പറഞ്ഞത്.

കഴിഞ്ഞ മാസം മാത്രമാണ് ഫൗസിയ തന്റെ അസുഖ വിവരം ശിഷ്യരുമായി പങ്കുവെച്ചത്. ''കാൻസര്‍ എന്റെ ഗോള്‍പോസ്റ്റില്‍ കയറി ഗോളടിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവസാന നിമിഷം പെനാല്‍റ്റി വിസില്‍ മുഴങ്ങുന്ന വരെ ഞാൻ പോരാടും,'' സ്‌കൂളില്‍ വെച്ചു നടന്ന അവസാനത്തെ പരിപാടിയില്‍ ഫൗസിയ പറഞ്ഞതിങ്ങനെയായിരുന്നു.

യാഥാസ്ഥിക കുടുംബത്തില്‍ ജനിച്ച ഫൗസിയ തന്റെ സമൂഹത്തില്‍ എന്നല്ല രാജ്യത്ത് തന്നെ വളരെ കുറച്ചു ചുരുക്കം സ്ത്രീകള്‍ മാത്രമുള്ള തെരെഞ്ഞെടുത്ത മാര്‍ഗമാണ് ജീവിതത്തിൽ സ്വീകരിച്ചത്..

പെൺകുട്ടികൾ സ്‌കൂളില്‍ പോകുന്നത് പോലും നിരുത്സാഹപ്പെടുത്തിയിരുന്ന കാലത്താണ് ഫൗസിയ മാമ്പറ്റ മൈതാനത്തിറങ്ങിയത്. എന്നാല്‍, ഒരു കായികതാരമെന്ന നിലക്ക് ഫുട്ബാള്‍ ഫൗസിയയുടെ ജീവിതത്തിലേക്ക് വളരെ വൈകിയാണെത്തിയത്. കോഴിക്കോട് നടക്കാവ് സര്‍ക്കാര്‍ സ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കേ വെയ്റ്റ് ലിഫ്റ്റിംഗിലൂടെയാണ് ഫൗസിയ കായിക രംഗത്തേക്ക് എത്തുന്നത്.

You may also like:മൊട്ടേര: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം; ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ വേദി

സൗത്ത് ഇന്ത്യാ ചാംപ്യൻഷിപ്പില്‍ വെങ്കലം നേടിയിട്ടുണ്ട് ഫൗസിയ. വെയ്റ്റ് ലിഫ്റ്റിംഗിനു പുറമെ ഹാന്റ് ബോള്‍, ഹോക്കി ടീമുകളുടെയും ഭാഗമായിരുന്നു. ജുഡോ പഠിച്ച ഫൗസിയ സംസ്ഥാനതല മത്സരത്തില്‍ വെങ്കലവും നേടി. എന്നാല്‍ ഫൗസിയയുടെ ഫുട്‌ബോളിനോടുള്ള അഭിനിവേശം മറ്റെല്ലാ മത്സരങ്ങളേക്കാളം പരമപ്രധാനമായിരുന്നു.

കാല്‍പന്തു കളി പരിശീലിപ്പിക്കാൻ ആരും തയാറാവാതിരുന്ന കാലത്ത് തന്റെ ഉപ്പയാണ് ഏറ്റവും കൂടുതല്‍ പ്രോത്സാഹനം നല്‍കിയിരുന്നതെന്ന് ഫൗസിയ പറഞ്ഞിരുന്നു. ആദ്യകാലത്ത്, അവധി കാലങ്ങളില്‍ പിതാവ് തന്റെ സഹോദരന്മാരോട് തന്നെയും ഗ്രൗണ്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനും കളി പഠിപ്പിക്കാനും പറഞ്ഞിരുന്നത്രേ. അങ്ങനെയാണ് ഫൗസിയയും ഫുട്‌ബോളും തമ്മിലുള്ള ഗാഢമായ ബന്ധം തുടങ്ങുന്നത്.

You may also like:വാക്സിനേഷന്‍ ലഭിക്കാൻ വേഷം മാറ്റം; മുതിർന്ന പൗരന്മാരെന്ന് വ്യാജരേഖകളും: യുവതികളെ വിരട്ടിയോടിച്ച് അധികൃതർ

ഏകദേശം ഒരു പതിറ്റാണ്ടു കാലം ജൂനിയര്‍ തലത്തിലും സീനിയര്‍ ലെവലിലും കേരളത്തിന്റെ വല കാത്തിട്ടുണ്ട് ഫൗസിയ. 1996 ല്‍ വിവാഹത്തിന് ശേഷം കുറഞ്ഞ കാലം ഫുട്‌ബോള്‍ ലോകത്തു നിന്നു വിട്ടു നിന്നെങ്കിലും വിവാഹ മോചനം നേടിയ ശേഷം ഇവര്‍ കളത്തിലേക്ക് തന്നെ തിരിച്ചെത്തി.

പിന്നീട് പരിശീലകയുടെ വേഷം ഫൗസിയയെ തേടിയെത്തുന്നത്. 2003 ല്‍ കോഴിക്കോട് നടക്കാവ് സ്‌കൂളില്‍ ഫൗസിയ പരിശീലിപ്പിച്ച നാലു താരങ്ങൾ കേരള ടീമില്‍ ഇടം നേടി. 2005-07 കാലഘട്ടത്തില്‍ ഫൗസിയ പരിശീലിപ്പിച്ച ടീം സംസ്ഥാന ജൂനിയര്‍ സബ്ജൂനിയര്‍ തലത്തില്‍ റണ്ണറപ്പ് കീരിടം നേടിയിട്ടുണ്ട്.

English Summary: Kerala's first woman football coach and former football star Fousiya Mampatta pass away in Kozhikkod. Fifty-two-year-old Fousiya was training young girls in football as a Kerala State Sports Council Coach while battling cancer.
Published by: Naseeba TC
First published: February 20, 2021, 4:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories