• HOME
  • »
  • NEWS
  • »
  • sports
  • »
  • Obituary | മുൻ കേരള രഞ്ജി ട്രോഫി താരം എം. സുരേഷ് കുമാർ അന്തരിച്ചു

Obituary | മുൻ കേരള രഞ്ജി ട്രോഫി താരം എം. സുരേഷ് കുമാർ അന്തരിച്ചു

1990-ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ അണ്ടർ-19 ടീമിൽ അംഗമായിരുന്നു.

Suresh Kumar

Suresh Kumar

  • Share this:
    ആലപ്പുഴ:  മുൻ കേരള രഞ്ജി ട്രോഫി താരം എം. സുരേഷ് കുമാർ അന്തരിച്ചു. ആലപ്പുഴ പഴവീട് സ്വദേശിയാണ്. മികച്ച ഓഫ് സ്പിന്നർ എന്ന് പേരെടുത്ത സുരേഷ് കുമാർ കേരളത്തിനായി ഒട്ടേറെ മത്സരങ്ങളിൽ ബാറ്റു കൊണ്ടും മികച്ച പ്രകടനം നടത്തിയ താരമാണ്. 1990-ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ അണ്ടർ-19 ടീമിൽ അംഗമായിരുന്നു.

    മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമിങ്ങും ഡിയോൺ നാഷും ഉൾപ്പെട്ട കിവീസ് യുവനിരയ്ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്.

    Also Read സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ്; 8048 പേർ രോഗമുക്തരായി; 25 മരണം

    72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി ഒരു സെഞ്ചുറിയടക്കം 1657 റൺസും 196 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏഴ് അർധ സെഞ്ചുറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 433 റൺസും 52 വിക്കറ്റുകളും സ്വന്തമാക്കി. 1994-95 രഞ്ജി സീസണിൽ തമിഴ്നാടിനെ ആദ്യമായി കീഴടക്കിയ കേരള രഞ്ജി ട്രോഫി ടീമിലെ പ്രധന താരമായിരുന്നു.
    Published by:Aneesh Anirudhan
    First published: