നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Syed Mushtaq Ali Trophy | സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ തകര്‍ത്ത് കേരളം പ്രീക്വാര്‍ട്ടറില്‍

  Syed Mushtaq Ali Trophy | സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ തകര്‍ത്ത് കേരളം പ്രീക്വാര്‍ട്ടറില്‍

  മധ്യപ്രദേശ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ കേരളം മറികടന്നു. 

  • Share this:
   ന്യൂഡല്‍ഹി:സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍(Syed Mushtaq Ali Trophy)മധ്യപ്രദേശിനെ തകര്‍ത്ത് കേരളം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 8 വിക്കറ്റിനാണ് മധ്യപ്രദേശിനെ കേരളം(kerala) തകര്‍ത്തത്.

   അര്‍ധ സെഞ്ചുറിനേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസന്റെയും സച്ചിന്‍ ബേബിയുടെയും കരുത്തിലാണ് കേരളം ജയിച്ച് കയറിയത്.

   മധ്യപ്രദേശ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ കേരളം മറികടന്നു. സഞ്ജു 33 പന്തില്‍ 56 റണ്‍സും സച്ചിന്‍ ബേബി 27 പന്തില്‍ 51 റണ്‍സും നേടി.

   അര്‍ധ സെഞ്ചുറി നേടിയ രജത് പാട്ടിദാറാണ് മധ്യപ്രദേശിന്റെ ടോപ് സ്‌കോറര്‍. 49 പന്തില്‍ ഏഴു ഫോറും മൂന്നു സിക്സുമടക്കം 77 റണ്‍സാണ് എടുത്തത്.കേരളത്തിന് നിലവില്‍ അഞ്ച് കളികളില്‍ നിന്നായി 12 പോയിന്റ് ആണ് ഉള്ളത്.

   Virat Kohli |'ആ ദിവസം ഞാന്‍ എന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കും'; വിരാട് കോഹ്ലി

   ടി20 ലോകകപ്പില്‍(T20 World Cup) നമീബിയക്കെതിരായ മത്സരത്തോടെ ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍(Captain) സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി(Virat Kohli). അവസാന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ആധികാരിക വിജയം നേടിയാണ് കോഹ്ലി ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. കോഹ്ലിക്ക് ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

   രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, എന്നിവരുടെ പേരാണ് നായകസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. രോഹിത് അടുത്ത ക്യാപ്റ്റനാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ ബിസിസിഐ (BCCI) ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല.

   മത്സരത്തോടുള്ള കോഹ്ലിയുടെ ആക്രമണോത്സുക സമീപനം വളരെയേറെ ശ്രദ്ധേയമാണ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനാല്‍ ഇനി ഗ്രൗണ്ടിലെ അഗ്രഷന് കുറവുണ്ടാകുമോയെന്ന ചോദ്യത്തിന് മത്സരശേഷം കോഹ്ലി മറുപടി പറയുകയും ചെയ്തു. 'എന്റെ അഗ്രഷന്‍, അതൊരിക്കലും മാറാന്‍ പോകുന്നില്ല. അത് സംഭവിക്കുന്ന ദിവസം ഞാന്‍ ക്രിക്കറ്റ് അവസാനിപ്പിക്കും. ക്യാപ്റ്റനാകുന്നതിന് മുന്‍പേ തന്നെ ഏതെങ്കിലും തരത്തില്‍ ടീമിന് സംഭാവന ചെയ്യാന്‍ ഞാന്‍ ഇഷ്ടപെട്ടിരുന്നു.'- വിരാട് പറഞ്ഞു.

   'ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത് ആദ്യം തന്നെയൊരു ആശ്വാസമാണ്. തീര്‍ച്ചയായും ഇതൊരു ബഹുമതിയാണ് എന്നാല്‍ കാര്യങ്ങള്‍ അതിന്റെതായ രീതിയില്‍ കാണേണ്ടതുണ്ട്. എന്റെ ജോലിഭാരം നിയന്ത്രിക്കാനുള്ള ശരിയായ സമയമിതാണെന്ന് എനിക്ക് തോന്നി. ആറേഴ് വര്‍ഷമായി കഠിനമായ ജോലിഭാരവും അതിന്റെ സമ്മര്‍ദ്ദവും എനിക്കുണ്ട്. പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഞങ്ങള്‍ക്കിവിടെ സാധിച്ചിട്ടില്ല, എന്നാല്‍ നല്ല ക്രിക്കറ്റാണ് ടീം പുറത്തെടുത്തത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തുടക്കത്തില്‍ മികച്ച ഓവറുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചില്ല. ആ മത്സരങ്ങളില്‍ ധൈര്യപൂര്‍വ്വം കളിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ഞങ്ങളുടെ ഗ്രൂപ്പും ദുഷ്‌കരമായിരുന്നു.'- കോഹ്ലി പറഞ്ഞു.

   Kapil Dev |കളിക്കാര്‍ക്ക് ഐപിഎല്ലാണ് മുഖ്യമെങ്കില്‍ നമുക്കെന്ത് ചെയ്യാനാകും; ടി20 ലോകകപ്പ് തകര്‍ച്ചയില്‍ കപില്‍ ദേവ്

   താരങ്ങള്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുന്നതിനേക്കാള്‍ ഐപിഎല്‍ കളിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതില്‍ എന്ത് പറയാന്‍ കഴിയുമെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ കാണാതെ പുറത്തായതിന് ശേഷം സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍.

   അടുത്ത ലോകകപ്പിനായി ബിസിസിഐയും താരങ്ങളും ഇപ്പോള്‍ തന്നെ പ്ലാനിംഗ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 2022 ല്‍ നടക്കുന്ന ടി 20 ലോകകപ്പിനായി ടീം ഒരുങ്ങണം. കഴിഞ്ഞ എട്ടു ടി20 ടൂര്‍ണമെന്റുകളില്‍ ആദ്യമായാണ് ടീം നോക്കൗട്ട് റൗണ്ടിലെത്താതിരിക്കുന്നത്- കപില്‍ ദേവ് പറഞ്ഞു.

   താന്‍ ഐപിഎല്ലിന് എതിരല്ലെന്നും ടൂര്‍ണമെന്റിനും ലോകകപ്പിനും ഇടയില്‍ ആവശ്യമായ ഇടവേളയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ടി 20 ലോകകപ്പില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം വിരാട് കോഹ്ലി ഏറ്റെടുക്കണമെന്നും കപില്‍ ആവശ്യപ്പെട്ടു. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ പാഠമെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.
   Published by:Jayashankar AV
   First published:
   )}