രഞ്ജി സെമിയില്‍ കേരളത്തിനു തോല്‍വി; വിദര്‍ഭയുടെ ജയം ഇന്നിങ്സിനും 11 റണ്ണിനും
രഞ്ജി സെമിയില്‍ കേരളത്തിനു തോല്‍വി; വിദര്‍ഭയുടെ ജയം ഇന്നിങ്സിനും 11 റണ്ണിനും
രണ്ടാമിന്നിങ്സില്‍ 91 റണ്ണിനാണ് കേരളം പുറത്തായത്.
umesh yadav
Last Updated :
Share this:
കൃഷ്ണഗിരി: രഞ്ജി ട്രോഫി സെമിയില്‍ കേരളത്തിനു തോല്‍വി. ഇന്നിങ്്സിനും 11 റണ്‍സിനുമാണ് കേരളം വിദര്‍ഭയോട് പരാജയപ്പെട്ടത്. വിദര്‍ഭയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഫൈനല്‍ പ്രവേശനമാണിത്. കൃഷ്ണഗിരിയില്‍ നടന്ന സെമിയില്‍ ഒന്നര ദിവസം കൊണ്ട് തന്നെ കേരളം പരാജയപ്പെടുകയായിരുന്നു. രണ്ടിന്നിങ്സിലുമായി 12 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് കേരളത്തെ തകര്‍ത്തത്.
രണ്ടാമിന്നിങ്സില്‍ 91 റണ്ണിനാണ് കേരളം പുറത്തായത്. ആദ്യ ഇന്നിങ്സിൽ കേരളം 106 രൺസായിരുന്നു നേടിയിരുന്നത്. ആദ്യ ഇന്നിങ്സിൽ കേരളത്തിന്റെ ഏഴുവിക്കറ്റുകൾ നേടിയ ഉമേഷ് യാദവ് രണ്ടാം ഇന്നിങ്സിൽ അഞ്ചുവിക്കറ്റുകൽ കൂടി നേടുകയായിരുന്നു. നേരത്തെ വിദർഭയുടെ ഇന്നിങ്സ് 208 റൺസിലാണ് അവസാനിച്ചിരുന്നത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യറുടെ പ്രകടനമാണ് വലിയ സ്കോര്‍ ലക്ഷ്യമിട്ട വിദര്‍ഭയെ തടഞ്ഞ് നിര്‍ത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച വിദര്‍ഭയുടെ ശേഷിക്കുന്ന ഇന്നിങ്സ് പെട്ടെന്ന് അവസാനിക്കുകയായിരുന്നു. ഗണേഷ് സതീഷ്, വാഡ്കര്, സര്‍വാതെ, കാലെ, താക്കുര്‍ എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് ഇന്ന്നഷ്ടമായത്. 17 റണ്‍സെടുത്ത ഉമേഷ് യാദവ് പുറത്താകാതെ നിന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.