സയിദ് മുഷ്താഖ് അലി ട്രോഫി: ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തി; കേരളം ആന്ധ്രയോട് തോറ്റു
കേരളം ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം 17 പന്തും ആറു വിക്കറ്റും ശേഷിക്കെ ആന്ധ്രാപ്രദേശ് മറികടക്കുകയായിരുന്നു.

sanju samson
- News18 Malayalam
- Last Updated: January 17, 2021, 3:34 PM IST
മുംബൈ: സയിദ് മുഷ്താഖ് അലി ട്വന്റി20യിൽ വമ്പൻമാരെ അട്ടിമറിച്ച് എത്തിയ കേരളത്തിന് ആന്ധ്രാപ്രദേശിന് മുന്നിൽ കാലിടറി. ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയ മത്സരത്തിൽ കേരളം ആറു വിക്കറ്റിന് തോൽക്കുകയായിരുന്നു. കേരളം ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം 17 പന്തും ആറു വിക്കറ്റും ശേഷിക്കെ ആന്ധ്രാപ്രദേശ് മറികടക്കുകയായിരുന്നു.
സ്കോർ- കേരളം 20 ഓവറിൽ നാലിന് 112 & ആന്ധ്രാപ്രദേശ് 17.1 ഓവറിൽ നാലിന് 113 മുംബൈ, ഡൽഹി തുടങ്ങിയ വമ്പൻമാരെ വീഴ്ത്തിയ ആത്മവിശ്വാസവുമായി എത്തിയ കേരളത്തിന്റെ ബാറ്റിങ് നിര പതറുന്നതാണ് ആന്ധ്രയ്ക്കെതിരെ കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കേരളത്തിന് നിശ്ചിത 20 ഓവറിൽ നാലിന് 112 റൺസ് മാത്രമാണ് നേടാനായത്. മുംബൈയ്ക്കെതിരെ അതിവേഗ സെഞ്ച്വറി നേടിയ മൊഹമ്മദ് അസ്ഹറുദ്ദീൻ എട്ടു റൺസും ഡൽഹിക്കെതിരെ ഹീറോയായ റോബിൻ ഉത്തപ്പ 12 റൺസുമെടുത്ത് പുറത്തായി. നായകൻ സഞ്ജു വി സാംസൺ ഏഴു റൺസാണ് നേടിയത്.
Also Read- സയിദ് മുഷ്താഖ് അലി ടി20: ആദ്യപന്തിൽ അസ്ഹറുദ്ദീൻ പുറത്ത്; എങ്കിലും കേരളം ഡൽഹിയെ തകര്ത്തു
ഒരു ഘട്ടത്തിൽ നാലിന് 38 എന്ന നിലയിൽ പതറിയ കേരളത്തെ മുൻ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 34 പന്ത് നേരിട്ട സച്ചിൻ 51 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ ജലജ് സക്സേനയുമായി ചേർന്ന് 84 റൺസാണ് സച്ചിൻ ബേബി കൂട്ടിച്ചേർത്തത്. സക്സേന 27 റൺസെടുത്തു. ആന്ധ്രയ്ക്കുവേണ്ടി മനീഷ് ഗൊലമാരു രണ്ടു വിക്കറ്റെടുത്തു.
Also Read- Mohammed Azharduddeen| അജ്മലിനെ 'അസ്ഹറുദ്ദീനാക്കിയത്' ചേട്ടൻ; ഒറ്റ ഇന്നിംഗ്സ് കൊണ്ട് സൂപ്പർ സ്റ്റാറായ മലയാളിയെ അറിയാം
മറുപടി ബാറ്റിങ്ങിൽ 48 റൺസെടുത്ത ഓപ്പണർ അശ്വിൻ ഹെബ്ബാറും നായകൻ അമ്പാട്ടി റായിഡുവുമാണ് ആന്ധ്രയുടെ അനായാസം ലക്ഷ്യത്തിലെത്തിച്ചത്. 27 പന്ത് നേരിട്ട റായിഡു 38 റൺസെടുത്ത് പുറത്താകാതെ നിന്നു. കേരളത്തിനുവേണ്ടി ജലജ് സക്സേന രണ്ടും ശ്രീശാന്ത്, സച്ചിൻ ബേബി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
സ്കോർ- കേരളം 20 ഓവറിൽ നാലിന് 112 & ആന്ധ്രാപ്രദേശ് 17.1 ഓവറിൽ നാലിന് 113