നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Vijay Hazare Trophy | കേരളത്തെ തകർത്തു തരിപ്പണമാക്കി മലയാളി ബാറ്റ്സ്മാൻ; കർണാടകത്തിനോട് തോറ്റു

  Vijay Hazare Trophy | കേരളത്തെ തകർത്തു തരിപ്പണമാക്കി മലയാളി ബാറ്റ്സ്മാൻ; കർണാടകത്തിനോട് തോറ്റു

  കേരളം ഉയർത്തിയ 278 റൺസ് വിജയലക്ഷ്യം 4.3 ഓവറും ഒമ്പതു വിക്കറ്റും ശേഷിക്കെ കർണാടകം അനായാസം മറികടക്കുകയായിരുന്നു.

  devdutt padikkal

  devdutt padikkal

  • Share this:
   ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ഒരു മലയാളിക്കു മുന്നിൽ അടിതെറ്റി കേരളം. കര്‍ണാടകയ്ക്ക് വേണ്ടി മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അടിച്ചു തകർത്തപ്പോൾ കേരളം വന്‍ തോല്‍വി നേരിടുക ആയിരുന്നു. മലയാളിതാരം ദേവ്ദത്ത് പടിക്കലിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുടെ കരുത്തിൽ കര്‍ണാടകം ഒമ്പത് വിക്കറ്റിനു കേരളത്തെ തകര്‍ത്തു. കേരളം ഉയർത്തിയ 278 റൺസ് വിജയലക്ഷ്യം 4.3 ഓവറും ഒമ്പതു വിക്കറ്റും ശേഷിക്കെ കർണാടകം അനായാസം മറികടക്കുകയായിരുന്നു.

   സ്‌കോര്‍: കേരളം 50 ഓവറില്‍ 8ന് 277, കര്‍ണാടക 45.3 ഓവറില്‍ ഒന്നിന് 279

   138 പന്തുകളില്‍ 13 ഫോറും 2 സിക്‌സും പറത്തി ദേവ്ദത്ത് പുറത്താകാതെ നേടിയ 126 റണ്‍സാണു വിജയ് ഹസാരെ ട്രോഫി നിലവിലെ ജേതാക്കൾ കൂടിയായ കര്‍ണാടകയ്ക്കു തുണയായത്.

   കേരളത്തിനു വേണ്ടി കഴിഞ്ഞ മത്സരങ്ഹളിൽ തിളങ്ങിയ റോബിൻ ഉത്തപ്പയും സഞ്ജു വി സാംസണും നിരാശപ്പെടുത്തി. വല്‍സല്‍ ഗോവിന്ദ് (95), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (54), മുഹമ്മദ് അസ്ഹറുദ്ദീന്‍ (പുറത്താകാതെ 59) എന്നിവര്‍ തിളങ്ങിയെങ്കിലും ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ 300-350 എന്ന സ്കോറിലേക്ക് എത്താൻ കേരളത്തിനു സാധിച്ചില്ല. ഇന്നിംഗ്സിലെ ആദ്യ പന്തിൽ റോബിൻ ഉത്തപ്പയെയും രണ്ടാം ഓവറിലെ നാലാം പന്തിൽ സഞ്ജുവിനെ നഷ്ടപ്പെട്ടതാണ് കേരളത്തിന് തിരിച്ചടിയായത്. കർണാടകടത്തിനു വേണ്ടി അഭിമന്യു മിഥുന്‍ അഞ്ചു വിക്കറ്റെടുത്തു.

   You May Also Like- Vijay Hazare Trophy | ഉത്തപ്പയ്ക്ക് വീണ്ടും സെഞ്ച്വറി; കേരളത്തിന് തുടർച്ചയായ മൂന്നാം ജയം

   മറുപടി ബാറ്റിങ് തുടങ്ങിയ കർണാടകത്തിനു വേണ്ടി തകർപ്പൻ പ്രകടനമാണ് ദേവ്ദത്ത് പാടിക്കൽ പുറത്തെടുത്തത്. 86 റൺസെടുത്ത് കെ സിദ്ദാർഥ് കൂടി ചേർന്നതോടെ കർണാടകത്തിന്‍റെ ലക്ഷ്യം അനായാസമായി. രണ്ടാം വിക്കറ്റില്‍ 180 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ദേവ്ദത്ത് കെ.സിദ്ധാര്‍ഥ് (86) സഖ്യം കര്‍ണാടകത്തെ വിജയത്തിലേക്ക് നയിച്ചത്. എലീറ്റ് ഗ്രൂപ്പ് സിയില്‍ ആദ്യ മൂന്നു കളികൾ ജയിച്ച് ഒന്നാമതായിരുന്ന കേരളം ഈ തോൽവിയോടെ മൂന്നാം സ്ഥാനത്തായി. കര്‍ണാടകമാണ് ഒന്നാമത്. കേരളത്തിന്‍റെ അടുത്ത മത്സരം നാളെ ബീഹാറിനെതിരെ നടക്കും.

   Also Read- India vs England 3rd Test | ഇംഗ്ലണ്ട് 112ന് പുറത്ത്; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിളങ്ങിയത് ഗുജറാത്തിന്‍റെ സ്വന്തം അക്ഷർ പട്ടേൽ

   കഴിഞ്ഞ മത്സരത്തിൽ കരുത്തരായ റെയിൽവേസിനെയാണ് കേരളം പരാജയപ്പെടുത്തിയത്. റോബിൻ ഉത്തപ്പയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിലായിരുന്നു കേരളത്തിന്‍റെ ജയം. ആ സെഞ്ച്വറി നേട്ടത്തോടെ വിജയ്​ ഹസാരെ ​ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായി റോബിൻ ഉത്തപ്പ മാറിയിരുന്നു. 11 സെഞ്ച്വറികള്‍ നേടിയ ഉത്തപ്പ യഷ്​പാല്‍ സിങ്ങിന്‍റെ പത്ത്​ സെഞ്ച്വറികളെന്ന റെക്കോര്‍ഡാണ്​ പഴങ്കഥയാക്കിയത്​. കേരളത്തിനുവേണ്ടി രണ്ടു സെഞ്ച്വറി നേടിയ ഉത്തപ്പ, മറ്റു ഒമ്പതു സെഞ്ച്വറികളും കർണാടകത്തിനു വേണ്ടിയാണ് നേടിയത്. ഏഴാം തവണയാണ്​ കേരളം ലിസ്റ്റ്​ എ മത്സരത്തില്‍ 300ന്​ മുകളില്‍ സ്​കോര്‍ ചെയ്യുന്നത്​. ലിസ്റ്റ്​ എ മത്സരങ്ങളിലെ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്​കോറാണിത്​.
   Published by:Anuraj GR
   First published:
   )}