• HOME
  • »
  • NEWS
  • »
  • sports
  • »
  • സന്തോഷ് ട്രോഫി: ഒരു ഗോളും നേടിയില്ല; ഫൈനല്‍ റൗണ്ടിലെത്താതെ കേരളം പുറത്ത്

സന്തോഷ് ട്രോഫി: ഒരു ഗോളും നേടിയില്ല; ഫൈനല്‍ റൗണ്ടിലെത്താതെ കേരളം പുറത്ത്

നിലവിലെ ചാമ്പ്യന്മാരാണ് കേരളം

kerala football team

kerala football team

  • News18
  • Last Updated :
  • Share this:
    നെയ്‌വേലി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം യോഗ്യതാ റൗണ്ടില്‍ പുറത്ത്. മൂന്ന് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും നേടാന്‍ കഴിയാതെയാണ് കേരളത്തിന്റെ ദയനീയ പുറത്താകല്‍. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിലെ യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ സര്‍വീസസ് കേരളത്തെ തോല്‍പിക്കുകയായിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് സര്‍വീസസിന്റെ ജയം.

    അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ രണ്ട് ഗോള്‍ വ്യത്യാസത്തിലെങ്കിലുമുള്ള ജയം കേരളത്തിന് അനിവാര്യമായിരുന്നു. മൂന്നു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ സമനില നേടിയ കേരളത്തിന് 2 പോയിന്റ് മാത്രമാണുള്ളത്. 6 പോയിന്റ് നേടിയ സര്‍വീസസ് ഗ്രൂപ്പില്‍ നിന്ന് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറി.

    Also Read: 'ചങ്കേ നിങ്ങള്‍ക്കായി'; ഏഷ്യന്‍ താരങ്ങള്‍ക്കായി തകര്‍പ്പന്‍ പാട്ടുമായി ബ്രാവോ

     

    ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 63 ാം മിനിറ്റിലാണ് സര്‍വീസസിന്റെ ആദ്യഗോള്‍ പിറന്നത്. വികാസ് ഥാപ്പയുടെ ബൂട്ടില്‍ നിന്നായിരുന്നു ഗോള്‍. പിന്നാലെ കേരള പ്രതിരോധ താരം അലക്സ് സാജി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. പത്ത് പേരായി ചുരുങ്ങിയ കേരളത്തിന് ഇതോടെ ഗോള്‍ മടക്കാന്‍ കഴിഞ്ഞില്ല.

    First published: