• HOME
  • »
  • NEWS
  • »
  • sports
  • »
  • താരമായി ദേവദത്ത്; ലേലത്തില്‍ കേരളത്തിന്റെ പ്രകടനം ഇങ്ങനെ

താരമായി ദേവദത്ത്; ലേലത്തില്‍ കേരളത്തിന്റെ പ്രകടനം ഇങ്ങനെ

  • Last Updated :
  • Share this:
    ജയ്പൂര്‍: ഐപിഎല്‍ താരലേലത്തില്‍ കേരളക്കരയ്ക്ക് നിരാശ. നിരവധി യുവതാരങ്ങള്‍ ലേലത്തിനുണ്ടായിട്ടും ടീമുകളൊന്നും മലയാളിതാരങ്ങള്‍ക്കായി രംഗത്തിറങ്ങിയില്ല. എന്നാല്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം അംഗമായ ദേവദത്ത് പടിക്കലിന്റെ നേട്ടം മലയാളികള്‍ക്ക് ആവേശവുമായി. പതിനെട്ടുകാരനായ ദേവദത്തിനെ 20 ലക്ഷം രൂപയ്ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ് സ്വന്തമാക്കിയത്.

    കോഹ്‌ലിയും ഡി വില്ല്യേഴ്‌സും അണിനിരക്കുന്ന ടീമിനൊപ്പമാകും ദേവദത്തിന്റെ ഐപിഎല്‍ കരിയര്‍. രഞ്ജിയില്‍ കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന പ്രിയ താരം ജലജ് സക്‌സേനയും ലേലത്തില്‍ നേട്ടമുണ്ടാക്കി. സക്‌സേനയെ 20 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. ഔള്‍റൗണ്ടറായ താരത്തിന്റെ കരിയര്‍ നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.

    Also Read: അത്ഭുതപ്പെടുത്തിയ വരുണിന്റെ വിസ്മയിപ്പിക്കുന്ന കഥ 

    എന്നാല്‍ ലേലത്തിനുണ്ടായിരുന്ന മലയാളി താരങ്ങളായ സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, സന്ദീപ് വാരിയര്‍ എന്നിവരെ ടീമിലെടുക്കാന്‍ ആരും തയാറായില്ലെന്നത് മലയാളികളെ നിരാശപ്പെടുന്ന കാര്യമാണ്. 20 ലക്ഷം രൂപയില്‍നിന്ന് 4.8 കോടിയിലേക്കെത്തിയ പതിനേഴുകാരന്‍ താരം പ്രഭ്‌സിമ്രാന്‍ സിങ്ങാണ് ഇത്തവണത്തെ ലേലത്തിലെ പ്രധാന താരങ്ങളിലൊരാള്‍.

    Dont Miss: യുവരാജ് മുംബൈ ഇന്ത്യന്‍സില്‍

    പഞ്ചാബില്‍നിന്നുള്ള ഈ യുവതാരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് തന്നെയാണ് സ്വന്തമാക്കിയത്. ഉത്തര്‍പ്രദേശില്‍നിന്നുള്ള അക്ഷ്ദീപ് സിങ്ങിനെ 3.6 കോടി രൂപയ്ക്ക് ആര്‍സിബിയും ബരീന്ദര്‍ സ്രാനെ 3.4 കോടിക്ക് മുംബൈയും സ്വന്തമാക്കി. 1.5 കോടി രൂപയ്ക്ക് ആര്‍സിബിയിലെത്തിയ പതിനഞ്ചുകാരന്‍ താരം പ്രയാസ് റായ് ബര്‍മനും ശ്രദ്ധേയനായി.

    First published: