• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സുരക്ഷാ മുന്നറിയിപ്പുമായി കേരളാ പൊലീസ് കൂട്ടിന് ഫുട്‌ബോള്‍ ലഹരി

news18india
Updated: June 21, 2018, 9:17 PM IST
സുരക്ഷാ മുന്നറിയിപ്പുമായി കേരളാ പൊലീസ് കൂട്ടിന്  ഫുട്‌ബോള്‍ ലഹരി
news18india
Updated: June 21, 2018, 9:17 PM IST
ഫുട്‌ബോള്‍ പ്രേമികളെല്ലാം ഇപ്പോള്‍ ലോകകപ്പ് ആവേശത്തിലാണ്. അതില്‍പ്പിടിച്ചു തന്നെ കൃത്യസമയത്ത് ട്രാഫിക്ക് ബോധവല്‍കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്.

ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ നടന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ട ട്രോളുകളാണ് കേരള പൊലീസ് ഇതിനായി ഉപയോഗിക്കുന്നത്. റോഡ് സുരക്ഷാ മുന്നറിയിപ്പുകള്‍ക്കുവേണ്ടി ലോകകപ്പും ആയുധമാക്കിയിരിക്കുകയാണ് കേരളാ പൊലീസ്.



അര്‍ജന്റീന- ഐസ്ലന്‍ഡ് മത്സരത്തില്‍ മെസി പെനാല്‍റ്റി പാഴാക്കിയതുപോലെ നമ്മുടെ പ്രയത്നങ്ങള്‍ പാഴാക്കരുതെന്നും റൊണാള്‍ഡോ സ്പെയിനിനെതിരെ ഫ്രീകിക്ക് ഗോളുനേടി ടീമിനെ സേഫാക്കിയതുപോലെ ജീവിതം സേഫാക്കണമെന്നും ട്രോളുകള്‍ പറയുന്നു.



ലോകകപ്പ് തുടങ്ങിയതിന് ശേഷം കേരള പൊലിസ് പുറത്തിറക്കിയ എല്ലാ ട്രോളുകള്‍ക്കും സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. റോഡ് സുരക്ഷാ മുന്നറിയിപ്പുകള്‍ക്കായി ഇത്തരത്തില്‍ ഭാവനാത്മകമായ പരിപാടികള്‍ അഭിനന്ദനാര്‍ഹമാണെന്നാണ് ജനങ്ങളുടെ പ്രതികരണം.

First published: June 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍