• HOME
  • »
  • NEWS
  • »
  • sports
  • »
  • തമിഴ്നാടിനെ ഗോൾ മഴയിൽ മുക്കി കേരളം; സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് യോഗ്യത നേടി

തമിഴ്നാടിനെ ഗോൾ മഴയിൽ മുക്കി കേരളം; സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് യോഗ്യത നേടി

തമിഴ്നാടിനെ എതിരില്ലാത്ത ആറ് ഗോളിന് തോൽപ്പിച്ചു

santhosh trophy kerala team

santhosh trophy kerala team

  • Share this:
    സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. തമിഴ്നാടിനെ എതിരില്ലാത്ത ആറ് ഗോളിനാണ് കേരളം തോൽപ്പിച്ചത്. ഇതോടെ കേരളം ഫൈനൽ റൗണ്ടിന് യോഗ്യത നേടി. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളിന് കേരളം ആന്ധ്രയെ തോൽപ്പിച്ചിരുന്നു.

    ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മുന്‍ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് കളിക്കുന്നത്. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തിന്റെ ഒന്നാം പകുതിയില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു കേരളം. ഒന്നാം മിനിറ്റ് മുതല്‍ തന്നെ മേധാവിത്വം പുര്‍ത്തിത്തുടങ്ങിയ കേരളം ഇഞ്ചുറി ടൈമിലും വല കുലുക്കിയാണ് തികച്ചും ആധികാരികമായ ജയം സ്വന്തമാക്കിയത്.

    Also Read- വിധി വന്നു; വാളെടുത്ത് അഡ്മിൻമാർ; ലെഫ്റ്റടിച്ച് അംഗങ്ങൾ; സോഷ്യൽ മീഡിയയിൽ കോലാഹലം

    24ാം മിനിറ്റില്‍ ജിജോ കേരളത്തിന്റെ ആദ്യ ഗോളിന് അവസരമൊരുക്കി. മൂന്ന് ഡിഫന്‍ഡര്‍മാരെ മറികടന്ന് ജിജോ നല്‍കിയ പാസ് വിഷ്ണു വലയിലെത്തിച്ചു. 33ാം മിനിറ്റില്‍ ജിതിന്‍ കേരളത്തിന്റെ ലീഡുയര്‍ത്തി. 45ാം മിനിറ്റില്‍ ജിതിന്‍ തന്നെ കേരളത്തിന്റെ ഗോള്‍ നേട്ടം മൂന്നാക്കി. 83-ാം മിനിറ്റില്‍ ഉഗ്രനൊരു ലോങ് റേഞ്ചറിലൂടെ കേരളത്തിന്റെ ലീഡ് നാലാക്കി ഉയര്‍ത്തി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ജിജോ കേരളത്തിന്റെ അഞ്ചാം ഗോളും നേടി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ എമില്‍ കേരളത്തിന്റെ ഗോള്‍പട്ടിക തികച്ചു.

    First published: