നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ ജയം; ഹൈദരാബാദിനെ വീഴ്ത്തിയത് 62 റൺസിന്

  വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ ജയം; ഹൈദരാബാദിനെ വീഴ്ത്തിയത് 62 റൺസിന്

  പത്തോവറിൽ 34 റൺസിന് നാലു വിക്കറ്റ് വീഴ്ത്തിയ കെ.എം ആസിഫാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്...

  sanju_samson

  sanju_samson

  • Share this:
   ആളൂർ: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ കേരളത്തിന് ആദ്യ ജയം. ഹൈദരാബാദിനെ 62 റൺസിനാണ് കേരളം തോൽപിച്ചത്. കേരളം ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 165 റൺസിന് പുറത്തായി. പത്തോവറിൽ 34 റൺസിന് നാലു വിക്കറ്റ് വീഴ്ത്തിയ കെ.എം ആസിഫാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. മുൻ ഇന്ത്യൻ താരവും ഹൈദരാബാദ് ക്യാപ്റ്റനുമായ അമ്പാട്ടി റായിഡു റണ്ണൊന്നുമെടുക്കാതെ പുറത്തായി. 69 റൺസെടുത്ത തൻമയ് അഗർവാൾ ആണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറർ. ആസിഫിന് പുറമെ രണ്ടു വിക്കറ്റ് വീതമെടുത്ത സന്ദീപ് വാര്യർ, ബേസിൽ തമ്പി, അക്ഷയ് ചന്ദ്രൻ എന്നിവരും ബൌളിങിൽ തിളങ്ങി.

   നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുക്കുകയായിരുന്നു. 36 റൺസെടുത്ത സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ റോബിൻ ഉത്തപ്പ 33 റൺസെടുത്തു. പി. രാഹുൽ 35 റൺസും സച്ചിൻ ബേബി 32 റൺസും നേടി. ഹൈദരാബാദിന് വേണ്ടി അജയ് ദേവ് ഗൌഡ മൂന്നു വിക്കറ്റെടുത്തു.

   ഓപ്പണറായി രോഹിത് ശർമ്മ തിളങ്ങിയില്ല; സന്നാഹമത്സരത്തിൽ 'ഡക്ക്' ആയി പുറത്ത്

   എലൈറ്റ് എ ഗ്രൂപ്പിൽ മത്സരിക്കുന്ന കേരളം ഒരു ജയത്തോടെ നാലു പോയിന്‍റുമായി ഒന്നാമതാണ്. അതേസമയം എലൈറ്റ് ക്രോസ് പൂളിൽ രണ്ടു മത്സരങ്ങൾ തോറ്റതിനാൽ എട്ടാം സ്ഥാനത്താണ് കേരളം. ഒക്ടോബർ രണ്ടിന് ബംഗളൂരുവിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ജാർഖണ്ഡ് ആണ് കേരളത്തിന്‍റെ എതിരാളികൾ.
   First published:
   )}