• HOME
  • »
  • NEWS
  • »
  • sports
  • »
  • Pro-Wushu | കേരളത്തിന്റെ അഭിമാനം അനിയൻ മിഥുൻ തായ്‌ലന്റിലേക്ക്; പ്രോ-വുഷു മത്സരത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

Pro-Wushu | കേരളത്തിന്റെ അഭിമാനം അനിയൻ മിഥുൻ തായ്‌ലന്റിലേക്ക്; പ്രോ-വുഷു മത്സരത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

രാജ്യത്തിനു വേണ്ടി മെഡൽ നേടാനാകുമെന്ന പ്രതീക്ഷയിലാണ് മിഥുൻ.

  • Share this:
    തായ്‌ലന്റിൽ നടക്കാനിരിക്കുന്ന പ്രോ-വുഷു ചാമ്പ്യൻഷിപ്പിന് (pro wushu sanda) തയ്യാറെടുത്ത് കേരളത്തിന്റെ അഭിമാന താരം അനിയൻ മിഥുൻ. മെയ് 15 മുതൽ 20 വരെയാണ് മത്സരം നടക്കുന്നത്. പാകിസ്ഥാൻ, യുഎസ്എ, ചൈന, തായ്‌ലന്റ് എന്നീ രാജ്യങ്ങളിലെ മത്സരാർത്ഥികളാണ് മിഥുന്റെ എതിരാളികൾ.

    കടുത്ത മത്സരമാണ് നടക്കാനിരിക്കുന്നതെങ്കിലും മിഥുൻ ആത്മവിശ്വാസത്തിലാണ്. രാജ്യത്തിനു വേണ്ടി മെഡൽ നേടാനാകുമെന്ന പ്രതീക്ഷയിലാണ് മിഥുൻ. ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി മറ്റൊരു മെഡൽ കൂടി കൊണ്ടുവരുമെന്ന് മിഥുൻ ഉറപ്പ് നൽകുന്നു.



    കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ മിഥുൻ കിക്ക്ബോസിംഗ്, വുഷു ഇനങ്ങളിൽ ദേശീയ ചാമ്പ്യനാണ്. സംസ്ഥാന ബോക്സിങ് താരം കൂടിയാണ്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരിക്കേയാണ് മിഥുൻ കരാട്ടെയിലൂടെ ആയോധനകലയിലേക്ക് എത്തുന്നത്. പിന്നീട് ബോക്സിങ് പരിശീലനവും ആരംഭിച്ചു. തൃശൂർ സ്പോർട്സ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നിരവധി മത്സരങ്ങളിലും പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് മിഥുനെ ഇന്ത്യൻ ടീമിലേക്ക് എത്തിക്കുന്നത്.

    Also Read-IPL 2022 |തകര്‍ത്തടിച്ച് ലിവിങ്സ്റ്റണ്‍ (33 പന്തില്‍ 60); ഹൈദരാബാദിന് 152 റണ്‍സ് വിജയലക്ഷ്യം

    ഇന്ത്യൻ ടീമിലെത്തുന്ന ആദ്യ ദക്ഷിണേന്ത്യൻ താരമായ മിഥുൻ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ സ്വർണമെഡൽ അടക്കം നേടിയിട്ടുണ്ട്.

    സംസ്ഥാന തലങ്ങളിലുള്ള വുഷു മത്സരങ്ങൾ നിയന്ത്രിക്കാനുള്ള അംഗീകൃത കോച്ചും കൂടിയാണ് മിഥുൻ. നായരുശ്ശേരി മോഹന്റേയും പൊന്നമ്മയുടേയും മകനാണ്. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റായ ഗോപിക സഹോദരിയാണ്.
    Published by:Naseeba TC
    First published: