കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും. പതിനാല് ജില്ലകളിൽ നിന്നായി രണ്ടായിരത്തോളം പ്രതിഭകളാണ് കണ്ണൂരിന്‍റെ മണ്ണിൽ മാറ്റുരയ്ക്കാനെത്തുക. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവൻ ബാബു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് പതാകയുയർത്തും.
കായികമന്ത്രി ഇ.പി ജയരാജൻ വൈകുന്നേരം മൂന്നരയ്ക്ക് കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, പുരാവസ്തു - തുറമുഖം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ശനിയാഴ്ച രാവിലെ ഏഴു മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. കായികമേളയുടെ ഒന്നാം ദിവസം ഹീറ്റ്സ് മത്സരങ്ങൾ ഉള്‍പ്പെടെ 30 മത്സരങ്ങളാണ് നടക്കുക. ആദ്യത്തെ മത്സരം സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ മത്സരമാണ്. ഇതിനു പിന്നാലെ, സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററും ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററും നടക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.