• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അറുപതുകാരന്‍റെ പന്ത് കളിക്ക് പതിനാറിന്‍റെ തിളക്കം


Updated: July 7, 2018, 7:41 PM IST
അറുപതുകാരന്‍റെ പന്ത് കളിക്ക് പതിനാറിന്‍റെ തിളക്കം

Updated: July 7, 2018, 7:41 PM IST
ഫുട്ബോളിന്‍റെ പെരുങ്കളിയാട്ടം അങ്ങ് റഷ്യയിലാണ്. എന്നാൽ അതിന്‍റെ ആവേശം കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. പ്രായത്തിനുപോലും മറികടക്കാനാകാത്ത ഈ ഫുട്ബോൾ ആവേശത്തിന്‍റെ നേർക്കാഴ്ചയായി മാറുകയാണ് കേരള ടൂറിസം പുറത്തിറക്കിയ പുതിയ വീഡിയോ. അറുപതാം വയസിലും പതിനാറുകാരനെപ്പോലെ പന്ത് തട്ടുന്ന ജെയിംസേട്ടന്‍റെ വീര്യമാണ് വീഡിയോയുടെ ഇതിവൃത്തം. ഇപ്പോൾ ട്രക്ക് ഓടിക്കുന്ന ജെയിംസേട്ടൻ യൌവ്വനകാലത്ത് തന്‍റെ നാട്ടിലെ സൂപ്പർതാരമായിരുന്നു. അമ്പലവയൽ എഫ് സിക്കുവേണ്ടി ഡിഫൻഡറായാണ് ജെയിംസേട്ടൻ കളിച്ചിരുന്നത്. അന്നത്തെ കളിയും ഒപ്പം കളിച്ചിരുന്നവരെയുമൊക്കെ അദ്ദേഹം തന്നെ നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. അന്നത്തെ ഗോൾ കീപ്പറും മിഡ് ഫീൽഡറുമൊക്കെ അദ്ദേഹത്തോടൊപ്പം പന്ത് തട്ടുന്നുണ്ട്.

പഴയ ആവേശം ഒട്ടും ചോരാതെ ഇപ്പോവും പുതുതലമുറയ്ക്കൊപ്പം പന്ത് തട്ടാൻ കൂടാറുണ്ട് ജെയിംസേട്ടൻ. പ്രായ കൂടുതൽ കാരണം വേഗത്തിന് കുറവുണ്ടെങ്കിലും, ചെറുപ്പക്കാർക്കൊപ്പം മുഴുവൻ സമയവും കളിച്ചശേഷമായിരിക്കും ജെയിംസേട്ടൻ മൈതാനത്തുനിന്ന് തിരിച്ചുകയറുക.

നാടിന്‍റെ ലോകകപ്പ് ആവേശത്തിനൊപ്പമാണ് ജെയിസേട്ടനും. പണ്ടൊക്കെ കിലോമീറ്ററുകൾ നടന്നുപോയാണ് ലോകകപ്പ് മൽസരങ്ങൾ ടിവിയിൽ കണ്ടത്. എന്നാൽ ഇപ്പോൾ എല്ലാ സ്ഥലങ്ങളിലും വലിയ സ്ക്രീനിൽ കളി പ്രദർശിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കളി കാണുന്നത് വളരെ എളുപ്പവുമാണെന്ന് ജെയിംസേട്ടൻ പറയുന്നു.

ഈ അറുപതാം വയസിലും തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം ജെയിംസേട്ടൻ വെളിപ്പെടുത്തുന്നുണ്ട്. വറുത്ത നിലക്കടല ദിവസവും കഴിക്കുന്നതുകൊണ്ടാണ് മികച്ച സാരീരികക്ഷമത നിലനിർത്താൻ തനിക്ക് സാധിക്കുന്നതെന്ന് പറയുന്നു പറയുന്നു.

വീഡിയോ കാണാം...
Loading...
First published: July 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍