നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Santhosh Trophy |വിജയതുടക്കം:ലക്ഷദ്വീപിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം

    Santhosh Trophy |വിജയതുടക്കം:ലക്ഷദ്വീപിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം

    കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, രാജേഷ് എസ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍  ഗോള്‍ നേടി.

    • Share this:
      കൊച്ചി: സന്താഷ് ട്രാഫി(Santhosh Trophy )ഫുട്‌ബോളള്‍ ദക്ഷിണ മേഖലാ യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം.

      കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, രാജേഷ് എസ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍  ഗോള്‍ നേടി.

      മത്സരത്തിന്റെ തുടക്കം മുതല്‍ കേരളം ആക്രമിച്ചാണ് കളിച്ചത്. നാലാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഗോള്‍ പോസ്റ്റില്‍ അടിച്ചു കയറ്റി നിജോ ഗില്‍ബര്‍ട്ട് കേരളത്തിന് ലീഡ് നല്‍കി. പിന്നിട് 12-ാം മിനുട്ടില്‍ ജെസിനും പന്ത് ലക്ഷ്യത്തില്‍ എത്തിച്ച് കേരളത്തിന്റെ ലീഡ് ഉയര്‍ത്തി.

      36-ാം മിനുട്ടില്‍ ലക്ഷദ്വീപ് താരം തന്‍വീര്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ കേരളത്തിന്റെ ലീഡ് പിന്നെയും ഉയര്‍ത്തി.  ആദ്യ പകുതിയില്‍ കേരളം 3-0 ന്റെ ലീഡ് ലഭിച്ചു.

      IPL 2022 |കെ എല്‍ രാഹുലിനും റാഷിദ് ഖാനും അടുത്ത സീസണില്‍ വിലക്കിന് സാധ്യത

      രണ്ടാം പകുതിയില്‍ 84-ാം മിനിട്ടില്‍ പകരകാരനായി എത്തിയ രാജോഷ്  നാലാം വട്ടം ലക്ഷദ്വീപ് വല കുലുക്കിയത്. മത്സം കഴിയാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി ആയപ്പോഴാണ് അര്‍ജുന്‍ ജയരാജ് കേരളത്തിനായി മറ്റൊരു മനോഹരമായ ഗോള്‍കൂടി സ്വന്തമാക്കിയത്.

      മത്സത്തില്‍ സംപൂജ്യരായാണ് ലക്ഷദ്വീപിന്റെ പരാജയം മത്സരത്തില്‍ ഉബൈദുള്ള ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതെടെ 10 പേരുമായാണ് ലക്ഷദ്വീപ് കളിച്ചത്. ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ   അവസരങ്ങള്‍ ഉപയോഗിക്കന്‍ കേരളത്തിന് സാധിച്ചില്ല.

      IPL 2022 |രോഹിത്തും ബുംറയും മുംബൈയില്‍; ധോണിയും ജഡേജയും ചെന്നൈയില്‍; നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്ത്.
      Published by:Jayashankar AV
      First published:
      )}