• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഹിമാചലിനെ വീഴ്ത്തി; രഞ്ജിയില്‍ കേരളത്തിന് 5 വിക്കറ്റ് ജയം


Updated: January 10, 2019, 7:06 PM IST
ഹിമാചലിനെ വീഴ്ത്തി;  രഞ്ജിയില്‍  കേരളത്തിന് 5 വിക്കറ്റ് ജയം

Updated: January 10, 2019, 7:06 PM IST
ഷിംല: ഹിമാചലിനെതിരായ രഞ്ജി മത്സരത്തില്‍ കേരളത്തിന് അഞ്ചു വിക്കറ്റ് ജയം. ഹിമാചല്‍ ഉയര്‍ത്തിയ 297 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് കേരളം മറികടന്നത്. ആദ്യ ഇന്നിങ്ങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷമാണ് കേരളത്തിന്റെ തിരിച്ചുവരവ്. രണ്ടാം ഇന്നിങ്സില്‍ ഹിമാചല്‍ 285 ന് 8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിനു മുന്നില്‍ 297 റണ്‍സിന്റെ വിജയലക്ഷ്യം കുറിക്കപ്പെട്ടത്. ജയത്തോടെ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

വിനൂപ് ഷീല മനോഹരന്റെയും സച്ചിന്‍ ബേബിയുടെയും പ്രകടനമാണ് കേരളത്തിന് ജയം സമ്മാനിച്ചത്. വിനൂപ് 96 റണ്‍സെടുത്ത് പുറത്തായെങ്കിലും സച്ചിന്‍ബേബി (92) സഞ്ജു സാംസണ്‍ (61) എന്നിവര്‍ ചേര്‍ന്ന് കേരളത്തെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വിജയ നിമിഷം സഞ്ജുവും വിഷ്ണു വിനോദുമായിരുന്നു ക്രീസില്‍. വിനൂപിനും സച്ചിനും പുറമെ ആദ്യ ഇന്നിങ്‌സില്‍ തിളങ്ങിയ പി. രാഹുല്‍ (14), സിജോമോന്‍ ജോസഫ് (23), മെഹമ്മദ് അസ്ഹറുദ്ദീന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

Also Read: ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കല്‍ വിരമിച്ചു

രണ്ടാമിന്നിങ്ങ്‌സില്‍ കേരളത്തിനായി സിജോമോന്‍ നാലും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ രാഹുല്‍ സെഞ്ച്വറിയും സഞ്ജു അര്‍ധ സെഞ്ച്വറി നേടിയിരുന്നു. അസ്ഹറുദ്ദീന്‍ 40 റണ്‍സും ഒന്നാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയിരുന്നു.

 
First published: January 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...