പെണ്ണുങ്ങളുടെ വോളി; ആണുങ്ങളുടെ ക്രിക്കറ്റ്: എന്തായാലും കേരളത്തിന് വ്യാഴാഴ്ച സൂപ്പറാ

news18india
Updated: January 10, 2019, 10:30 PM IST
പെണ്ണുങ്ങളുടെ വോളി; ആണുങ്ങളുടെ ക്രിക്കറ്റ്: എന്തായാലും കേരളത്തിന് വ്യാഴാഴ്ച സൂപ്പറാ
  • News18 India
  • Last Updated: January 10, 2019, 10:30 PM IST IST
  • Share this:
തിരുവനന്തപുരം: കേരളത്തിന്‍റെ കായികമേഖലക്ക് വലിയ അഭിമാനം നൽകുന്ന ദിവസമായിരുന്നു ഈ വെള്ളിയാഴ്ച. 12 വർഷങ്ങൾക്ക് ശേഷം ദേശീയ സീനിയർ വോളിബോളിൽ കേരള വനിത ടീം വീണ്ടും കിരീടം നേടിയപ്പോൾ ക്രിക്കറ്റിൽ ഹിമാചലിനെതിരായ രഞ്ജി മത്സരത്തില്‍ കേരളം അഞ്ചു വിക്കറ്റിന് വിജയിച്ചു. ഈ ജയത്തോടെ രഞ്ജിയിൽ കേരളം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു. 10 വർഷങ്ങളായി കേരളത്തിനെ ഫൈനലിൽ തോൽപ്പിച്ചുകൊണ്ടിരുന്ന റെയിൽവെയ്സിനെ തോൽപ്പിച്ചാണ് കേരളത്തിന്റെ വനിത ടീം ദേശീയ സീനിയർ വോളിബോളിൽ വിജയകിരീടം ചൂടിയത്.

ചെന്നൈയിൽ നടന്ന ദേശീയ സീനിയർ വനിത വോളിബോളിൽ കേരളം 12 വർഷങ്ങൾക്ക് ശേഷമാണ് കിരീടം നേടിയത്. ഫൈനല്‍ മത്സരത്തിൽ റെയിൽവേയ്സിനെയാണ് കേരളം തോല്പിച്ചത്. രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ ജയം. 1-2ന് പിന്നിൽ നിന്ന ശേഷമാണ് കേരളം ജയിച്ചത്.

സെമിയിൽ ബംഗാളിനെ 3-0 ത്തിനു തോൽപ്പിച്ചാണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്. എന്നാൽ കഴിഞ്ഞ 10 വർഷങ്ങളായി ഫൈനലിൽ കേരളത്തിനെ തോൽപ്പിച്ചുകൊണ്ടിരുന്ന റയിൽവെയ്സ് തന്നെയായിരുന്നു ഇത്തവണയും ഫൈനലിലെ എതിരാളികൾ. കഴിഞ്ഞ പത്ത് വർഷങ്ങളായി ഒരിക്കൽ പോലും റെയിൽവെയ്സിനെതിരെ ജയിക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ആ തോൽവികളെ പഴങ്കഥയാക്കിയായിരുന്നു കേരളത്തിന്റെ ഇന്നത്തെ പ്രകടനം.

ദേശീയ സീനിയർ വോളിബോള്‍: കേരള വനിതകൾക്ക് കിരീടം

ക്രിക്കറ്റിലും കേരളത്തിന് ഇന്ന് അഭിമാന ദിവസം തന്നെയായിരുന്നു. ഹിമാചലിനെതിരായ രഞ്ജി മത്സരത്തില്‍ കേരളം അഞ്ചു വിക്കറ്റിന് വിജയിച്ചു. ഹിമാചല്‍ ഉയര്‍ത്തിയ 297 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് കേരളം മറികടന്നത്. ആദ്യ ഇന്നിങ്ങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്. രണ്ടാം ഇന്നിങ്സില്‍ ഹിമാചല്‍ 285 ന് 8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിനു മുന്നില്‍ 297 റണ്‍സിന്റെ വിജയലക്ഷ്യം കുറിക്കപ്പെട്ടത്. ജയത്തോടെ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ഹിമാചലിനെ വീഴ്ത്തി; രഞ്ജിയില്‍ കേരളത്തിന് 5 വിക്കറ്റ് ജയംവിനൂപ് ഷീല മനോഹരന്റെയും സച്ചിന്‍ ബേബിയുടെയും പ്രകടനമാണ് കേരളത്തിന് ജയം സമ്മാനിച്ചത്. വിനൂപ് 96 റണ്‍സെടുത്ത് പുറത്തായെങ്കിലും സച്ചിന്‍ബേബി (92) സഞ്ജു സാംസണ്‍ (61) എന്നിവര്‍ ചേര്‍ന്ന് കേരളത്തെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വിജയ നിമിഷം സഞ്ജുവും വിഷ്ണു വിനോദുമായിരുന്നു ക്രീസില്‍. വിനൂപിനും സച്ചിനും പുറമെ ആദ്യ ഇന്നിങ്‌സില്‍ തിളങ്ങിയ പി. രാഹുല്‍ (14), സിജോമോന്‍ ജോസഫ് (23), മെഹമ്മദ് അസ്ഹറുദ്ദീന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

രണ്ടാമിന്നിങ്ങ്‌സില്‍ കേരളത്തിനായി സിജോമോന്‍ നാലും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ രാഹുല്‍ സെഞ്ച്വറിയും സഞ്ജു അര്‍ധ സെഞ്ച്വറി നേടിയിരുന്നു. അസ്ഹറുദ്ദീന്‍ 40 റണ്‍സും ഒന്നാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍