നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • WTC Final | ഫൈനല്‍ വേദിയായി ഇംഗ്ലണ്ടിനെ തിരഞ്ഞെടുത്ത ഐ സി സിയെ വിമര്‍ശിച്ച് പീറ്റേഴ്സണ്‍, പിന്തുണച്ച് ആരാധകരും

  WTC Final | ഫൈനല്‍ വേദിയായി ഇംഗ്ലണ്ടിനെ തിരഞ്ഞെടുത്ത ഐ സി സിയെ വിമര്‍ശിച്ച് പീറ്റേഴ്സണ്‍, പിന്തുണച്ച് ആരാധകരും

  ആവേശകരമായ ഒരു ഫൈനലിനെ ഐ സി സിയുടെ വേദിയിലെ മണ്ടന്‍ തിരഞ്ഞെടുപ്പ് കാരണം വളരെ മോശമാക്കിയെന്നും താരം വിശദീകരണം നല്‍കി.

  കെവിൻ പീറ്റേഴ്സൺ

  കെവിൻ പീറ്റേഴ്സൺ

  • Share this:
   മഴയും വെളിച്ചക്കുറവും മൂലം ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനവും ഒരു പന്ത് പോലും എറിയാന്‍ കഴിയാതെ ഉപേക്ഷിച്ചിരുന്നു. ഫൈനല്‍ ഇംഗ്ലണ്ടില്‍ സംഘടിപ്പിച്ച ഐ സി സിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും വിമര്‍ശനങ്ങളും ശക്തമായി തുടരുകയാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മഴയും വെളിച്ചക്കുറവും തുടര്‍ച്ചയായി കളി തടസപ്പെടുത്തിയത്തോടെയാണ് ആരാധകര്‍ ഐ സി സിക്കെതിരെ തിരിഞ്ഞത്. മഴ മൂലം സതാംപ്ടണില്‍ ഫൈനലിന്റെ ആദ്യ ദിനത്തില്‍ ടോസ് പോലും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

   ക്രിക്കറ്റ് രംഗത്തെ പ്രമുഖരും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഫൈനല്‍ വേദി നിശ്ചയിച്ച ഐ സി സിയെ പരിഹസിച്ചുള്ള മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണിന്റെ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫൈനലിനായി ഇംഗ്ലണ്ടിലെ സ്റ്റേഡിയം തിരഞ്ഞെടുത്ത ഐ സി സി നടപടി വന്‍ മണ്ടത്തരമെന്നാണ് പീറ്റേഴ്‌സണ്‍ തുറന്ന് പറയുന്നത്. ആവേശകരമായ ഒരു ഫൈനലിനെ ഐ സി സിയുടെ വേദിയിലെ മണ്ടന്‍ തിരഞ്ഞെടുപ്പ് കാരണം വളരെ മോശമാക്കിയെന്നും താരം വിശദീകരണം നല്‍കി.

   'ഐ സി സി ഇത്രയേറെ നിര്‍ണായകമായ ഒരു ഫൈനല്‍ മത്സരം ഇംഗ്ലണ്ടില്‍ ഒരിക്കലും നടത്താന്‍ പാടില്ലായിരുന്നു. ഒപ്പം ഒരു നിഷ്പക്ഷ വേദി തന്നെ വളരെ ഏറെ അനിവാര്യമായിരുന്നു. ഞാനാണ് ഈ തീരുമാനം എടുക്കുകയെങ്കില്‍ എന്റെ ആദ്യ സെലക്ഷന്‍ ദുബായ് ആകുമായിരുന്നു. ദുബായ് ഒരു മികച്ച നിഷ്പക്ഷ വേദിയാണ് കൂടാതെ അവിടുത്തെ കാലാവസ്ഥ പ്രശ്‌നം അല്ല. മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്ന അവിടെ ഫൈനല്‍ സംഘടിപ്പിച്ചിരുന്നേല്‍ ഈ ഫൈനല്‍ വളരെ ആവേശമായി മാറിയേനെ'- പീറ്റേഴ്സണ്‍ തന്റെ വിമര്‍ശനം വ്യക്തമാക്കി.

   മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ന്യൂസിലന്‍ഡ് ടീം രണ്ടു വിക്കറ്റിന് 101 റണ്‍സെന്ന ശക്തമായ നിലയിലാണ്. 116 റണ്‍സ് കൂടി നേടിയാല്‍ അവര്‍ക്ക് ഇന്ത്യക്കൊപ്പമെത്താം. 12 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും റണ്ണൊന്നുമെടുക്കാതെ റോസ് ടെയ്ലറുമാണ് നിലവില്‍ ക്രീസിലുള്ളത്. ഓപ്പണര്‍മാരായ ടോം ലാതം (30), ഡിവോണ്‍ കോണ്‍വേ (54) എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്. വെളിച്ചക്കുറവ് കാരണം രണ്ടാം ദിനത്തില്‍ കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു. മൂന്ന് വിക്കറ്റിന് 146 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് ഇന്ത്യ 217 റണ്‍സിന് പുറത്തായത്. മികച്ച ഒരു ടോട്ടല്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യന്‍ ടീം പേസ് കെണിയില്‍ വീഴുന്നതാണ് കണ്ടത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് ഇന്ത്യന്‍ നിരയുടെ കഥ കഴിച്ചത്. മധ്യനിരയും വാലറ്റവും കാര്യമായ ചെറുത്തുനില്‍പ്പ് നടത്താതിരുന്നതാണ് ഇന്ത്യക്കു തിരിച്ചടിയായത്. 49 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
   Published by:Sarath Mohanan
   First published:
   )}