നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • India Vs England | 'അപ്പോഴേ പറഞ്ഞില്ലേ'; ഇംഗ്ലണ്ടിന് എതിരായ ഇന്ത്യൻ തോൽവിയെക്കുറിച്ച് പീറ്റേഴ്സൺ

  India Vs England | 'അപ്പോഴേ പറഞ്ഞില്ലേ'; ഇംഗ്ലണ്ടിന് എതിരായ ഇന്ത്യൻ തോൽവിയെക്കുറിച്ച് പീറ്റേഴ്സൺ

  ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിവസം ഇന്ത്യയെ ഇംഗ്ലണ്ട് 22 റൺസിന് പരാജയപ്പെടുത്തിയത്.

  കെവിൻ പീറ്റേഴ്സൺ

  കെവിൻ പീറ്റേഴ്സൺ

  • News18
  • Last Updated :
  • Share this:
   ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് ദയനീയ തോൽവിയാണ് ഇന്ത്യ ഏറ്റു വാങ്ങിയത്. എന്നാൽ, ഇതിനു പിന്നാലെ മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ നടത്തിയ പ്രസ്താവനയാണ് ശ്രദ്ധേയമായിരിക്കുന്നത്. ഇന്ത്യൻ ടീമിന് താൻ നൽകിയ മുന്നറിയിപ്പിനെക്കുറിച്ച് ഓർമിപ്പിച്ചാണ് കെവിൻ പീറ്റേഴ്സൺ രംഗത്ത് എത്തിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് എതിരായ ഐതിഹാസിക ടെസ്റ്റ് പരമ്പര വിജയത്തിനു ശേഷം ആയിരുന്നു പീറ്റേഴ്സന്റെ മുന്നറിയിപ്പ്,

   ആഘോഷം അതിരു വിടേണ്ടെന്നും യഥാർത്ഥ വെല്ലുവിളി ഇംഗ്ലണ്ടിനെ എതിരെ ആയിരിക്കുമെന്നുമാണ് പീറ്റേഴ്സൺ വ്യക്തമാക്കിയത്. ചെന്നൈ ടെസ്റ്റിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെയാണ് അന്ന് താൻ പറഞ്ഞ കാര്യം ഓർമയുണ്ടോ എന്ന് ഹിന്ദിയിൽ കെവിൻ പീറ്റേഴ്സൺ ചോദിച്ചിരിക്കുന്നത്. ഹിന്ദിയിലാണ് കെവിൻ പീറ്റേഴ്സന്റെ ചോദ്യം.
   You may also like:Sunny Leone | പരിപാടി പറഞ്ഞു പറ്റിച്ച കേസ്: നടി സണ്ണി ലിയോണി മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയില്‍ [NEWS]'YSRന്റെ പാരമ്പര്യം ഞാൻ തിരികെ കൊണ്ടു വരും'; തെലങ്കാനയിൽ പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി YS ഷർമിള [NEWS] താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ വാങ്ങി; ഡോക്ടർ അറസ്റ്റിൽ [NEWS]
   ഓസ്ട്രേലിയയെ ഓസ്ട്രേലിയയിൽ പോയി തോൽപ്പിച്ചതിൽ അധികം അഹങ്കരിക്കേണ്ടെന്ന് താൻ അന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ എന്നായിരുന്നു പീറ്റേഴ്സന്റെ ചോദ്യം. ഓസ്ട്രേലിയയ്ക്ക് എതിരായ പരമ്പര ജയത്തിനു ശേഷം ആയിരുന്നു പീറ്റേഴ്സൺ ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകിയത്. അന്നും ഹിന്ദിയിൽ ആയിരുന്നു പീറ്റേഴ്സന്റെ ട്വീറ്റ്.

   'പ്രതിസന്ധികളെ മറി കടന്ന് ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യ നേടിയത് ചരിത്രവിജയം തന്നെയാണ്. അത് ആഘോഷിച്ചോളൂ. പക്ഷേ, നിങ്ങളുടെ യഥാർത്ഥ പരീക്ഷണം വരുന്നത് ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലാണ്. സ്വന്തം നാട്ടിൽ നിങ്ങൾക്ക് ഇംഗ്ലണ്ടിനെ കീഴടക്കണം. അതുകൊണ്ടു തന്നെ അമിതാഘോഷം വേണ്ട. തയ്യാറായി ഇരുന്നോളൂ' - അന്ന് പീറ്റേഴ്സൺ ട്വീറ്റ് ചെയ്തത് ഇങ്ങനെ ആയിരുന്നു.

   ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിവസം ഇന്ത്യയെ ഇംഗ്ലണ്ട് 22 റൺസിന് പരാജയപ്പെടുത്തിയത്. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇതോടെ 1-0 ലീഡ് നേടി. ഇംഗ്ലണ്ടിന്റെ 420 റണ്‍സ് എന്ന ലക്ഷ്യത്തിന് മറുപടിയായി ഇന്ത്യക്ക് 192 റണ്‍സ് നേടിയ രണ്ടാം ഇന്നിംഗ്സ് സ്കോര്‍ നേടാനേ കഴിഞ്ഞുള്ളൂ. ചെന്നൈ എം‌എ ചിദംബരം സ്റ്റേഡിയത്തില്‍ തന്നെ ഫെബ്രവരി 14 നാണ് അടുത്ത ടെസ്റ്റ്.
   Published by:Joys Joy
   First published:
   )}