• HOME
  • »
  • NEWS
  • »
  • sports
  • »
  • കേരള ഫുട്ബാൾ ഫെഡറേഷൻ: മേത്തർ സ്ഥാനമൊഴിഞ്ഞു; ടോം ജോസ് പുതിയ പ്രസിഡന്റ്

കേരള ഫുട്ബാൾ ഫെഡറേഷൻ: മേത്തർ സ്ഥാനമൊഴിഞ്ഞു; ടോം ജോസ് പുതിയ പ്രസിഡന്റ്

ഇടുക്കി ജില്ലയിലെ അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ് ഇടുക്കി ജില്ല ഫുട്ബോൾ അസോസിയേഷൻ അംഗമായ ടോം ജോസ്

  • Last Updated :
  • Share this:
    കോഴിക്കോട്: ഇരുപത്തിനാലു വർഷം പ്രസിഡന്‍റായിരുന്ന കെ.എം.ഐ. മേത്തർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് കേരളാ ഫുട്‌ബോൾ അസോസിയേഷന്റെ പുതിയ പ്രസിഡന്‍റായി ടോം ജോസ് (ടോമി കുന്നേൽ) തെരഞ്ഞെടുത്തു. എ പ്രദീപ് കുമാർ എംഎൽഎയെ പരാജയപ്പെടുത്തിയാണ് ടോം ജോസ് പ്രസിഡന്‍റ് സ്ഥാനത്തെത്തിയത്.

    ഇടുക്കി ജില്ലയിലെ അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ് ഇടുക്കി ജില്ല ഫുട്ബോൾ അസോസിയേഷൻ അംഗമായ ടോം ജോസ്. അദ്ദേഹത്തിന് 29 വോട്ടും പ്രദീപ് കുമാറിന് 11 വോട്ടുമാണ് ലഭിച്ചത്. ജോയിന്റ് സെക്രട്ടറിമാരായി എസ് അച്ചു, മുഹമ്മദ് റഫീഖ് എന്നിവർ വിജയിച്ചു. എതിരില്ലാതെ എം ശിവകുമാറിനെ ട്രഷറർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നു.

    കേരള ഫുട്ബോൾ അസോസിയേഷന്‍റെ പ്രവർത്തനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ടോം ജോസ് കുന്നേൽ പ്രതികരിച്ചു. കേരള ഫുട്ബോളിനെ വളർത്തിയെടുക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദേഹം വ്യക്തമാക്കി.

    First published: